ഗൂഗിള്‍ പ്ലസിലെ വ്യു കൗണ്ട് മറയ്ക്കാം


നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കിലും ഒരു ജിമെയില്‍ അക്കൗണ്ട് നിര്‍മ്മിക്കുമ്പോള്‍ കൂട്ടത്തില്‍ ഗൂഗിള്‍ പ്ലസ് അക്കൗണ്ടും നിര്‍മ്മിക്കപ്പെടും. പലരും ഇത് തുറന്ന് നോക്കാറ് പോലുമില്ലായിരിക്കും. ഗൂഗിള്‍ പ്ലസില്‍ വ്യു കൗണ്ട് ഡിഫോള്‍ട്ടായി കാണാനാവും. എത്ര പേര്‍ പ്രൊഫൈല്‍ സന്ദര്‍ശിച്ചു എന്നാണ് ഇത് കാണിക്കുന്നത്. ഇത് വേണമെങ്കില്‍ മറയ്ക്കാനാവും. അത് ​എങ്ങനെ സാധിക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഗൂഗിള്‍ പ്ലസ് തുറന്ന് Home (ഇടത് വശത്ത്) ക്ലിക്ക് ചെയ്യുക.
Settings എടുക്കുക. താഴേക്ക് സ്ക്രോള്‍ ചെയ്ത് Show how many times your profile and content have been viewed എന്ന് കണ്ടെത്തി അത് അണ്‍ ചെക്ക് ചെയ്യുക.
google plus - Compuhow.com
ഗൂഗിള്‍ ഓട്ടോമാറ്റിക്കായി ഇത് സേവ് ചെയ്യുകയും നിങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വ്യൂ കൗണ്ട് കാണാന്‍ സാധിക്കാതെ വരുകയും ചെയ്യും.

തുടക്കത്തില്‍ അക്കൗണ്ടുകളില്‍ ഹിറ്റ് കുറച്ച് കാണിക്കുന്നത് നിങ്ങളൊരു പ്രൊഫഷണല്‍ ഒക്കെയാണെങ്കില്‍ മോശമായി തോന്നാം. തീരെ വ്യു കൗണ്ടില്ലാത്ത ആളാണ് എന്ന് കാണുന്നത് ചിലരെങ്കിലും നിങ്ങളെ കുറച്ച് കാണാനിടയാക്കിയേക്കാം. ലൈക്കിന്‍റെയും വിസിറ്റിന്‍റെയും എണ്ണമാണല്ലോ ഇന്ന് ഒരാളുടെ വില കണക്കാക്കുന്നതിലെ പ്രധാന ഘടകം!!

Comments

comments