ഫേസ്ബുക്കിലെ ലാസ്റ്റ് സീന്‍ ടൈം സ്റ്റാംപ് മറയ്ക്കാം


Hide last seen time stamp - Compuhow.com
വാട്ട്സ് ആപ്പിലെന്നത് പോലെ തന്നെ ഫേസ്ബുക്കിലും ലാസ്റ്റ് സീന്‍ ടൈം സ്റ്റാംപ് ഉണ്ടല്ലോ. ഇത് ചിലര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമാകില്ല. തങ്ങള്‍ എപ്പോള്‍ എന്ത് ചെയ്യുന്നു എന്ന് മറ്റുള്ളവര്‍ അറിയുന്നത് ഇഷ്ടമില്ലാത്ത അനേകമാളുകളുണ്ടല്ലോ.
ഫേസ്ബുക്കിലെ ഈ ടൈം സ്റ്റാംപ് മറയ്ക്കാനാകും. ക്രോമില്‍ ഇത് ചെയ്യാന്‍ Chat Undetected എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാം. അതിന് സൈറ്റില്‍ പോയി എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സമയവിവരം മറയ്ക്കപ്പെടും.

DOWNLOAD

ഇനി മറ്റൊരു വഴിക്ക് ഇത് സാധ്യമാക്കണമെങ്കില്‍ Unseen-App എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. അതിന് Unseen-App ഇന്‍സ്റ്റാള്‍ ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇതോടെ സമയം മറയ്ക്കപ്പെടും.

Comments

comments