ആന്‍റി വൈറസുകളിലെ തട്ടിപ്പ്


Fake antivirus - Compuhow.com
കംപ്യൂട്ടര്‍ അനുബന്ധ മേഖലയിലെ ഒരു പ്രധാന ബിസിനസാണല്ലോ ആന്റി വൈറസ് പ്രോഗ്രാമുകള്‍. ഇന്ന് വിപണിയിലുള്ള ആന്‍റി വൈറസ് പ്രോഗ്രാമുകളുടെ ലിസ്റ്റെടുത്താല്‍ അവയുടെ വിപണന സാധ്യത മനസിലാക്കാനാവും. എന്നാല്‍ പണം നല്കി വാങ്ങുന്നവയ്ക്ക് പുറമേ ഫ്രീ ഡൗണ്‍ലോഡിങ്ങ് ലഭ്യമാക്കുന്ന ഒട്ടേറെ പ്രോഗ്രാമുകളുണ്ട്. നിങ്ങള്‍ ഇത്തരം പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കാനാവും? അതായത് നിങ്ങളുടെ ആന്‍റി വൈറസ് പ്രോഗ്രാം പ്രവര്‍ത്തനക്ഷമമാണെന്ന് എങ്ങനെ മനസിലാക്കാനാവും?

EICAR ടെസ്റ്റ്

ആന്‍റി വൈറസ് പ്രോഗ്രാം ടെസ്റ്റ് ചെയ്യാന്‍ ഏറ്റവും നല്ലൊരു മാര്‍ഗ്ഗമായിരുന്നു EICAR ടെസ്റ്റ്. 68 ബൈറ്റുള്ള ഈ കമാന്‍ഡ് ലൈന്‍ ഉപയോഗിച്ചാണ് ഈ ടെസ്റ്റ് നടത്താം.
എന്നാല്‍ ചില ഏറ്റവും പുതിയ ചില ആന്‍റി വൈറസ് പ്രോഗ്രാമുകള്‍ ഇതിനെ വൈറസായി കണക്കാക്കണമെന്നില്ല.

മറ്റ് ചില മാര്‍ഗ്ഗങ്ങള്‍

തീരെ ചെറിയ സൈസ് മാത്രമുള്ള ആന്‍റി വൈറസ് പ്രോഗ്രാമുകള്‍ മിക്കവാറും കാര്യക്ഷമമായവയാകില്ല. അതുപോലെ കംപ്യൂട്ടര്‍ സ്കാനിങ്ങ് അതിവേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും സംശയിക്കേണ്ടതുണ്ട്. 350 ജി.ബി സ്റ്റോറേജൊക്കെ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ സെര്‍ച്ച് ചെയ്ത് കഴിഞ്ഞാല്‍ ന്യായമായും പ്രോഗ്രാമിനെ നിങ്ങള്‍ക്ക് സംശയിക്കാം.

ചില ട്രയല്‍ പ്രോഗ്രാമുകള്‍ പല പ്രശ്നങ്ങളും കംപ്യൂട്ടറില്‍ കണ്ടെത്തിയതായി മെസേജ് കാണിക്കുകയും അവ പരിഹരിക്കാന്‍ പണം നല്കി വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യും.

അതുപോലെ സെര്‍ച്ചിംഗില്‍ ചില വൈറസുകള്‍ കണ്ടെത്തിയതായി കാണിക്കുകയും അവ നീക്കം ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുന്നതിന് ഒറിജിനല്‍ വേര്‍ഷന്‍ ആക്ടിവേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്യും.

Comments

comments