കംപ്യൂട്ടറിന് ദീര്‍ഘായുസ് കിട്ടാന്‍ ചില കാര്യങ്ങള്‍ !


Maximum computer life - Compuhow.com
കംപ്യൂട്ടറുകള്‍ക്ക് സാമാന്യം നല്ല വില ഇപ്പോഴുമുണ്ട്. കംപ്യൂട്ടര്‍ ടെലിവിഷന്‍ പോലെ വീടുകളിലും ഇന്ന് സാധാരണമായിക്കഴിഞ്ഞു. ഉപയോഗത്തേക്കാള്‍ ഒരു ആഡംബര വസ്തുവാണ് പലര്‍ക്കും കംപ്യൂട്ടര്‍. എന്നാല്‍ നല്കുന്ന പണത്തിന് പരമാവധി ഉപയുക്തത വേണമെന്നുള്ളവര്‍ കംപ്യൂട്ടര്‍ വാങ്ങിയാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടറിനുണ്ടാകാവുന്ന തകരാറുകള്‍ കുറച്ച് ദീര്‍ഘായുസ് നല്കാം.

1. വൃത്തിയായി സൂക്ഷിക്കുക
ചെളിയും പൊടിയുമാകാന്‍‌ ഏറെ സാധ്യത കംപ്യൂട്ടറുകള്‍ക്കുണ്ട്. സി.പിയുവിലും, കീബോര്‍ഡിലുമൊക്കെ എളുപ്പത്തില്‍ പൊടി കയറുകയും അവ ബോര്‍ഡില്‍ ഒരാവരണം പോലെയാവുകയും ചെയ്യും. കംപ്യൂട്ടര്‍ ക്ലീന്‍ ചെയ്യാന്‍ എയര്‍ പ്രഷര്‍ ഉപയോഗിക്കുക. സ്ക്രീന്‍ ഒരു കാരണവശാലും ഗ്ലാസ് ക്ലീന്‍ ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കരുത്. ആവശ്യം കഴിഞ്ഞാല്‍ കംപ്യൂട്ടര്‍ കവറുപയോഗിച്ച് മൂടുക.

2. ചൂട് കുറഞ്ഞ നിലയില്‍ ഉപയോഗിക്കുക
അമിതമായി ചൂടാകുന്ന സ്ഥലങ്ങളില്‍ കംപ്യൂട്ടര്‍ വെയ്ക്കരുത്. മികച്ച വായു സഞ്ചാരമുള്ളിടത്ത് വച്ചാല്‍ പുറന്തള്ളുന്ന ചൂട് വായു തങ്ങി നിന്ന് ചൂട് അധികമാകുന്നത് തടയും. കംപ്യൂട്ടറിന്‍റെ ഫാനുകള്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും, അവ മറയ്ക്കപ്പെട്ടിട്ടില്ലെന്നും ഉറപ്പ് വരുത്തുക. ലാപ്ടോപ്പ് ഏറെ നേരം ഉപയോഗിക്കുന്നുവെങ്കില്‍ കൂളിങ്ങ് പാഡുകള്‍ ഉപയോഗിക്കാം.

3. കംപ്യൂട്ടര്‍ യഥാസമയം ഡിസ്ക് ക്ലീന്‍ ചെയ്തും, ഡിഫ്രാഗ് ചെയ്തും സൂക്ഷിക്കുക. കംപ്യൂട്ടര്‍ സ്ഥിരം ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും ഇത് ചെയ്യുക. ആന്‍റി വൈറസ് അപ്ഡേറ്റഡായി സൂക്ഷിക്കുക.

4. കംപ്യൂട്ടര്‍, പ്രത്യേകിച്ച് ലാപ് ടോപ്പ് ഉപയോഗിക്കുന്ന അവസരത്തില്‍ ഇളക്കം തട്ടാതെ നോക്കുക. വര്‍ക്ക് ചെയ്യുമ്പോള്‍ എടുത്ത് കൊണ്ട് പോവുകയാണെങ്കില്‍ സ്ക്രീനില്‍ പിടിക്കാതെ അടിഭാഗത്ത് രണ്ട് കൈകളും ഉപയോഗിച്ച് പിടിക്കുക.

5. കംപ്യൂട്ടറില്‍ റാമും, ഹാര്‍ഡ് ഡിസ്കും ആവശ്യത്തിന് സ്പേസുള്ളതാവണം. കപ്പാസിറ്റി കുറഞ്ഞവയ്ക്ക് കൂടുതല്‍ പണി നല്കിയാല്‍ അത് ആയുസിനെ ബാധിക്കും.

6. ഒരു ടിവിയെപ്പോലെ കംപ്യൂട്ടറിനെ കരുതാതിരിക്കുക. ഇടക്കിടക്ക് കംപ്യൂട്ടര്‍ ഓണാക്കുന്നത് അനുയോജ്യമല്ല. ഇടക്കിടക്ക് ആവശ്യം വരുമെങ്കില്‍ ഓണായി തന്നെ കിടക്കട്ടെ. അഥവാ കൂടുതല്‍ നേരം ഇത്തരത്തില്‍ ഏറെ നേരം കിടക്കണമെങ്കില്‍ സ്ലീപ്പ് മോഡിലേക്ക് മാറ്റാം.

Comments

comments