പി.ഡി.എഫ് ഫയലുകള്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


ക്രോമിലും ഫയര്‍ഫോക്സിലും ബില്‍റ്റ് ഇന്‍ പി.ഡി.എഫ് വ്യുവറുകളുണ്ട്. അതിനാല്‍ തന്നെ ഒരു പി.ഡി.എഫ് ഫയലില്‍ ക്ലിക്ക് ചെയ്താല്‍ ഇവ അവയില്‍ ഓപ്പണാവും. എന്നാല്‍ വ്യുവറില്ലെങ്കില്‍ ഫയല്‍ ഡൗണ്‍ലോഡാവുകയാണ് ചെയ്യുക. വലിയ ഫയലുകളെ സംബന്ധിച്ച് അവ ഓപ്പണാവാന്‍ കാത്തിരിക്കുകയും പിന്നെ ഡൗണ്‍ലോഡിങ്ങിന് കാത്തിരിക്കുകയും ചെയ്യുന്നത് ഏറെ സമയം വേണ്ടി വരുന്ന പരിപാടിയാണ്. ഇതിനൊരു പരിഹാരമെന്നത് ഇന്‍ബില്‍റ്റ് വ്യുവറുകള്‍ ഡിസേബിള്‍ ചെയ്യുക എന്നതാണ്. ക്രോമില്‍ ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

പുതിയൊരു ടാബ് തുറന്ന് Chrome://plugins/ എന്ന് ടൈപ്പ് ചെയ്ത് എന്ററടിക്കുക. അവിടെ Chrome PDF Viewer പ്ലഗിന്‍ കാണാനാവും. ഇവിടെ Disable ക്ലിക്ക് ചെയ്താല്‍ കാര്യം കഴിഞ്ഞു.
Pdf viewer - Compuhow.com

ഇങ്ങനെ ചെയ്താല്‍ പി.ഡി.എഫ് ഫയലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫയല്‍ നേരിട്ട് ഡൗണ്‍ലോഡാവും.

ഫയര്‍ഫോക്സില്‍ ഇത് ചെയ്യാന്‍, അഡ്രസ് ബാറില്‍ about:config എന്ന് നല്കി എന്ററടിക്കുക.

pdfjs.disabled എന്നത് ഡബിള്‍ ക്ലിക്ക് ചെയ്ത് വാല്യു True എന്നാക്കുക.

Comments

comments