മെയിലുകള്‍ സ്പാമിലേക്ക് പോകുന്നത് തടയാം


email-spam - Compuhow.com
മെയിലുകള്‍ അയക്കുമ്പോള്‍ ചിലപ്പോഴൊക്കെ സ്പാമിലേക്ക് പോകുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. സസ്പീഷ്യസായ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും ഇത്തരത്തില്‍ ചിലപ്പോള്‍ മെയിലുകള്‍ സ്പാമിലേക്ക് പോയേക്കാം. അത്തരം പ്രശ്നം നേരിടാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ഇവിടെ പറയുന്നത്.

ആദ്യം ചെയ്യേണ്ടത് ജിമെയിലില്‍ മെയില്‍ സ്പാം അല്ല എന്ന് മാര്‍ക്ക് ചെയ്യുകയാണ്. സ്പാം ആയി അയക്കപ്പെട്ട മെയില്‍ തുറന്ന് Not spam എന്നതില്‍ ക്ലിക്ക് ചെയ്യുക.

മെയില്‍ ഇന്‍ബോക്സിലേക്ക് മൂവ് ചെയ്യപ്പെടുകയും ഇത് ജിമെയില്‍ ഓര്‍മ്മിച്ച് വെയ്ക്കുകയും ചെയ്യും. വീണ്ടും ഇത്തരത്തില്‍ സ്പാം ആയി കണക്കാക്കപ്പെട്ടാല്‍ ഒന്നോ രണ്ടോ തവണ കൂടി ഇത്തരത്തില്‍ Not spam ക്ലിക്ക് ചെയ്യുക.
മറ്റൊരു മാര്‍ഗ്ഗം ഇമെയില്‍ കോണ്ടാക്ട് ലിസ്റ്റില്‍ ചേര്‍ക്കുകയാണ്.

അതിന്‍ ജിമെയിലില്‍ ലോഗിന്‍ ചെയ്ത് “Contacts” ക്ലിക്ക് ചെയ്യുക.
Add contact ക്ലിക്ക് ചെയ്ത് ഇമെയില്‍ ചേര്‍ത്ത് Add ക്ലിക്ക് ചെയ്യുക. ഇത്തരത്തില്‍ ചെയ്താല്‍ മേലില്‍ ഈ അഡ്രസില്‍ നിന്നുള്ള മെയിലുകള്‍ സ്പാം ബോക്സിലേക്ക് പോകില്ല.

മൂന്നാമത്തെ മാര്‍ഗ്ഗം ഫില്‍റ്ററുണ്ടാക്കലാണ്.
ഒരു ഇമെയില്‍ തുറന്ന് More -> Filter messages like these എടുക്കുക. തുറന്ന് വരുന്ന ഡ്രോപ്പ് ഡൗണ്‍ ബോക്സില്‍ Create filter with this search ക്ലിക്ക് ചെയ്യുക. Never send it to Spam എനേബിള്‍ ചെയ്ത് “Create filter ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Comments

comments