ഇലക്ട്രോണിക് സിഗ്നേച്ചര്‍ എങ്ങനെ ഇടാം?


ഇന്‍റര്‍നെറ്റ് വഴി ഇടപാടുകള്‍ ഏറെ നടക്കുന്ന ഇക്കാലത്ത് ഒപ്പിടലും ഇലക്ട്രോണിക് രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ കോണ്‍‌ട്രാക്ടുകളൊക്കെ ഇലക്ട്രോണിക് രൂപത്തില്‍ തന്നെയാണ് നിര്‍മ്മിക്കപ്പെടുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും. അതുകൊണ്ട് തന്നെ മാനുവലായ ഒപ്പിടലിന് ഇവിടെ പ്രധാന്യമില്ല.

ഇത്തരം ഒപ്പിടല്‍ ആവശ്യം വരുമ്പോള്‍ മിക്കവരും ചെയ്യാറ് ഒപ്പിടേണ്ടുന്ന ഫോം ഡൗണ്‍ലോഡ് ചെയത് പ്രിന്‍റ് ചെയ്ത് അതില്‍ ഒപ്പിട്ട് സ്കാന്‍ ചെയ്ത് അയക്കുകയാണ്. ഇത് ഏറെ നേരം ആവശ്യമുള്ള ഒരു ഇടപാടാണ്. എന്നാല്‍ പ്രിന്‍ററും, സ്കാനറുമൊന്നുമില്ലാതെ തന്നെ സിഗ്നേച്ചര്‍ ഇടാന്‍ സാധിക്കുന്ന ഒരു സംവിധാനമാണ് പരിചയപ്പെടുത്തുന്നത്.
Hello sign - compuhow.com
ഗൂഗിള്‍ ക്രോമില്‍ ഉപയോഗിക്കാവുന്ന എക്സ്റ്റന്‍ഷനാണ് Hello Sign. ഇതുപയോഗിച്ച് ഡോകുമെന്‍റുകളില്‍ എളുപ്പത്തില്‍ സെന്‍ ചെയ്യാനാവും. ഇതിനായി ഡോകുമെന്‍റ് കംപ്യൂട്ടറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യേണ്ട ആവശ്യം പോലുമില്ല.
Hello Sign സൈറ്റില്‍ പോയി Try it out button ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഓതറൈസ് ചെയ്യുക.

പ്രോസസ് പൂര്‍ത്തിയാകുമ്പോള്‍ ബ്രൗസറില്‍ പുതിയൊരു പേജ് തുറന്ന് വരും. ഇവിടെ നിന്ന് എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. അടുത്ത തവണ സൈന്‍ ചെയ്യേണ്ടുന്ന ഡോകുമെന്‍റ് ബ്രൗസറില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒരു ഒപ്ഷന്‍ കാണാനാവും.
അതില്‍ ക്ലിക്ക് ചെയ്ത് ഡോകുമെന്റിലേക്ക് ഒപ്പ് ഹാര്‍ഡ് ഡിസ്കില്‍ നിന്ന് അപ് ലോഡ് ചെയ്ത് ഇന്‍സെര്‍ട്ട് ചെയ്യാം. വേണമെങ്കില്‍ മൗസ് ഉപയോഗിച്ച് വരയ്ക്കുകയുമാകാം. തുടര്‍ന്ന് Save and attach ക്ലിക്ക് ചെയ്യുക.

https://www.hellosign.com/gmail

Comments

comments