മിയക്കു പകരം ഹണി സുരേഷ് ഗോപിയുടെ നായിക


ചെറിയ നാളത്തെ ഇടവേളയ്ക്ക് ശേഷം ഹണിറോസ് തിരികെയെത്തുന്നു. എം മോഹന്‍ സംവിധാനം ചെയ്യുന്ന ‘മൈ ഗോഡ്’ എന്ന ചിത്രത്തില്‍ മിയ ജോര്‍ജ് പിന്മാറിയതിനെ തുടര്‍ന്ന് സുരേഷ് ഗോപിയ്ക്ക് നായികയായാണ് ഹണിയെത്തുന്നത്. തമിഴിലെ ചില തിരക്കുകള്‍ കാരണം മിയ പിന്മാറിയത്. ഒരു പീഡിയാട്രിക് സൈക്കോളജിസ്റ്റിന്റെ വേഷമാണ് ഹണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ആദിരാജ ഭട്ടതിരി എന്ന ഐ ടി കമ്പനിയിലെ സി ഇ ഒയാകും സുരേഷ് ഗോപി എത്തുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വളരെ ബോള്‍ഡായൊരു പ്രവര്‍ത്തക കൂടിയാണ് ഹണി അവതരിപ്പിക്കുന്ന കഥാപാത്രം. അടുത്ത ആഴ്ച ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും . ഹണി റോസിനെയും സുരേഷ് ഗോപിയെയും കൂടാതെ സനൂപ് സന്തോഷും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നു. ‘ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സനൂപ്, ചിത്രത്തില്‍ ഒരു 15 വയസ്സുകാരന്റെ വേഷത്തിലാണ് എത്തുന്നത്. ഇവന്റെ സംഘര്‍ഷഭരിതമായ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.

English summary : Honey Rose will become the heroine of Suresh gopi

Comments

comments