ഹണി റോസ് വിജയ്ബാബുവിന്‍റെ നായിക


നവാഗതനായ ഫസ്‌ലി കബീർ സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഹണി റോസ് വിജയ്ബാബുവിന്‍റെ നായികയാകുന്നു. ഇതൊരു പ്രണയ കഥയായിരിക്കുമെന്നും കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും സംവിധായാകൻ പറയുന്നു. ചിത്രത്തിന്രെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹണീറോസും വിജയ്ബാബുവും വളരെ വ്യത്യസ്ഥമായ രൂപത്തിലാകും ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്ന് ചിത്രത്തിന്രെ നിർമ്മാതാവായ ഒ.ജി.സുനില്‍ വ്യക്തമാക്കി. പ്രഥ്വിരാജ്, ജവീദ് ജഫ്രി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി മേജർ രവി സംവിധാനം ചെയ്യുന്ന പിക്കറ്റ് 43 എന്ന ചിത്രവും നിര്‍മ്മിക്കുന്നത് സുനില്‍ തന്നെയാണ്.

English Summary : Honey rose is Vijaybabus heroine

Comments

comments