ബോളിവുഡ് നടി ആഞ്‌ജലീന ജോളി മലയാളത്തില്‍


Hollywood star Angelina Jolly to appear in Malayalam Film

ഹോളിവുഡിലെ മിന്നും താരം ആഞ്‌ജലീന ജോളി മലയാളത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിളളയുടെ കൊച്ചുമകന്‍ രാജ്‌ നായരാണ്‌ ആഞ്‌ജലീനയെ പ്രധാന കഥാപാത്രമാക്കി മലയാളത്തില്‍ സിനിമ ചെയ്യാനൊരുങ്ങുന്നത്. താഴ്‌ന്ന ജാതിക്കാരികള്‍ മാറു മറയ്‌ക്കുന്നതിനു മുലക്കരം ചുമത്തിയതില്‍ പ്രതിഷേധിച്ച്‌ മുല
മുറിച്ചെറിഞ്ഞ്‌ രക്‌തം വാര്‍ന്നു മരിച്ച ചേര്‍ത്തലക്കാരി നങ്ങേലിയുടെ കഥയാണ് സിനിമയുടെ പ്രമേയം. മുലച്ചി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മറ്റുകാര്യങ്ങള്‍ തടസ്സം കൂടാതെ നടന്നാല്‍ അടുത്തുതന്നെ ആഞ്‌ജലീന മലയാള ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച്‌ ഔദ്യോഗിക പ്രസ്‌താവന ഉണ്ടാകും. രാജ്‌ നായര്‍ തന്നെയാണ്‌ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്സ്‌ത്രീസൗന്ദര്യത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ മാറിടം പ്രതിഷേധത്തിന്റെയും ഭയത്തിന്റെയും പേരില്‍ ഛേദിക്കുന്നതിനെ കൂറിച്ച്‌ ഉയരുന്ന ചോദ്യങ്ങളാണ്‌ സിനിമയില്‍.

English Summary : Hollywood star Angelina Jolly to appear in Malayalam Film

Comments

comments