ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയും പെങ്ങന്മാരും തിരിച്ചുവരവിനൊരുങ്ങുന്നുകേരളക്കരയെ ഇളക്കിമറിച്ച ഹിറ്റ്ലര്‍ മാധവന്‍കുട്ടിയും പെങ്ങന്മാരും തിരിച്ചുവരവിനൊരുങ്ങഉന്നതായി റിപ്പോര്‍ട്ടുകള്‍. പെങ്ങമ്മാരെ കാക്കയും കഴുകനും കൊത്താതെ പൊന്നുപോലെ കൊണ്ടു നടന്ന മാധവന്‍കുട്ടിയായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഹിറ്റ്‌ലറിന്റെ രണ്ടാം ഭാഗത്തിനായി സംവിധായകന്‍ സിദ്ദിഖും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുകയാണെന്നാണ്‌ വാര്‍ത്തകള്‍. പതിവുപോലെ നര്‍മ്മം ചാലിച്ചൊരുക്കുന്ന കുടുംബകഥയായിരിക്കും ഇതെന്നാണ്‌ സൂചന. അതേസമയം ഇക്കാര്യത്തിന്‌ മമ്മൂട്ടിയോ സിദ്ദിഖോ ഇതുവരെ സ്‌ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ ഇരുവരും ചേര്‍ന്ന് മൂന്നാമതൊരു കൂട്ടുകെട്ടിന് ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English Summary : Hitlar Madhavankutty and his Sisters are Coming back

Comments

comments