ഹിസ്റ്ററി ഇറേസര്‍ – ബ്രൗസിങ്ങ് ഹിസ്റ്ററി ക്ലിയര്‍ ചെയ്യാം


ഓരോ തവണയും നിങ്ങള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ചില തെളിവുകള്‍ സിസ്റ്റത്തില്‍ അവശേഷിപ്പിച്ചാണ് പോവുക. ഇന്‍കോഗ്നിറ്റോ, പ്രൈവറ്റ് ബ്രൗസിങ്ങ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇതിന് തടസം സൃഷ്ടിക്കാം. എന്നാല്‍ ഇത് എപ്പോഴും ഓര്‍മ്മിച്ച് ചെയ്യാനാവണമെന്നില്ല. അല്ലെങ്കില്‍ ഓരോ തവണയും മാനുവലായി ക്രോമില്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യണം.

ഒരു തേര്‍ഡ് പാര്‍ട്ടി എകസ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഹിസ്റ്ററി ക്ലിയര്‍ ചെയ്യണമെന്ന് താല്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് History Eraser.
സാധാരണ ചെയ്യുന്നതില്‍ കവിഞ്ഞ ചില പെര്‍ഫോമന്‍സുകള്‍ ഇതില്‍ നിന്ന് പ്രതീക്ഷിക്കാം. ഒരു ബട്ടണ്‍ ടൂള്‍ബാറില്‍ ആഡ് ചെയ്യുന്നതില്‍ ക്ലിക്ക് ചെയ്ത് എളുപ്പത്തില്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാം എന്നതിനൊപ്പം ഹിസ്റ്ററി ക്ലിയര്‍ ചെയ്യുന്നതിന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.
History eraser - Compuhow.com
കുറെ ഒപ്ഷനുകള്‍ ഇതിന്‍റെ സെറ്റിങ്ങ്സില്‍ കാണാം. ഇവ ചിലത് ഒഴിവാക്കുകയോ, എല്ലാം എനേബിള്‍ ചെയ്യുകയോ ചെയ്യാം.
കൃത്യമായ ഇടവേളകളില്‍ ഹിസ്റ്ററി ഡെലീറ്റ് ചെയ്യും വിധം ഇതില്‍ സെറ്റ് ചെയ്യാനാവും.

DOWNLOAD

Comments

comments