വിന്‍ഡോസ് 7 ല്‍ കണ്‍ട്രോള്‍ പാനല്‍ മറയ്ക്കാം


സാധാരണ ഗതിയില്‍ ആവശ്യമില്ലാത്ത നിരവധി ഒപ്ഷനുകള്‍ കണ്‍ട്രോള്‍ പാനലില്‍ ഡിസ്‌പ്ലേ ചെയ്യും. ഇത് മറയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം,.
പൂര്‍ണ്ണരീതിയിലുള്ള കണ്‍ട്രോള്‍ പാനല്‍

സംക്ഷിപ്ത രൂപത്തിലുള്ളത്

Run എടുക്കുക. regedit എന്ന് നല്കി Enter അടിക്കുക.

HKEY_CURRENT_USERSoftwareMicrosoftWindowsCurrentVersionPoliciesExplorer. എടുക്കുക.

രജിസ്ട്രി എഡിറ്റര്‍ വിന്‍ഡോയുടെ വലത് വശത്ത് എംപ്റ്റി ഏരിയയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New > D WORD(32bit Value എടുത്ത് Disallowcpl എന്ന് റിനെയിം ചെയ്യുക.

Disallowcpl ല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് അതിന്റെ വാല്യു 1 ആക്കുക. OK നല്കുക.

Explorer കീയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് new ല്‍ Key ല്‍ ക്ലിക്ക് ചെയ്യുക. പുതിയ ക്ലിക്ക് Disallowcpl എന്ന് പേര് നല്കുക

ഇനി പുതിയ Disallow cpl ല്‍ ക്ലിക്ക് ചെയ്ത് , വലത് വിന്‍ഡോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New > String value എടുക്കുക. അതിന് Location and other Sensors എന്ന റിനെയിം ചെയ്യുക.

String value ല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് value data field ല്‍ പേര് നല്കി OK നല്കുക.
(രജിസ്ട്രി എഡിറ്ററില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ തെറ്റുവരാതെ ശ്രദ്ധിക്കുക.)

Comments

comments