യുട്യൂബ് കമന്‍റുകള്‍ മറയ്ക്കാം


യുട്യൂബിലെ വീഡിയോകള്‍ക്കൊപ്പം അനേകം കമന്‍റുകളും ഉണ്ടാവും. വീഡിയോ എത്ര പ്രസിദ്ധമാണോ അത്രത്തോളം കൂടുതലാവും കമന്‍റുകളും. എന്നാല്‍ ഇവയില്‍ പലതും ശല്യങ്ങളും, മോശവുമാകും. നിങ്ങള്‍ യുട്യൂബ് വീഡിയോകള്‍ ഇഷ്ടപ്പെടുന്നയാളും എന്നാല്‍ കമന്‍റുകള്‍ വെറുക്കുന്ന ആളുമാണെങ്കില്‍ ഉപയോഗിക്കാവുന്ന ആഡോണാണ് Herp Derp.


ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ യുട്യുബ് വിഡിയോകളിലെ കമന്‍റുകള്‍ അപ്രത്യക്ഷമാകും. ഇത് ഓണ്‍ ചെയ്താല്‍ Herp Derp എന്നാവും കമന്‍റുകളുടെ സ്ഥാനത്ത് ഉണ്ടാവുക. ആഡോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ വീണ്ടും കമന്‍റുകള്‍ കാണാനും സാധിക്കും.
ക്രോം, സഫാരി, ഫയര്‍ഫോക്സ്, ഓപറ തുടങ്ങിയവയിലെല്ലാം ഇത് വര്‍ക്കാവും.

Download

Comments

comments