ഓപ്പണാക്കി വെച്ച ക്രോം ടാബുകള്‍ മറയ്ക്കാം – ഒറ്റ ക്ലിക്കില്‍…!


ഓഫീസുകളിലൊക്കെ ഇന്‍റര്‍നെറ്റ് ഉണ്ടെങ്കിലും അവ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാവും. എങ്കിലും പലരും കണ്ണുവെട്ടിച്ച് നെറ്റ് നോക്കാറുണ്ടാവും. പെട്ടന്നെങ്ങാനും ബോസ് കടന്ന് വന്നാല്‍ പക്ഷേ ചിലപ്പോള്‍ ബ്രൗസര്‍എളുപ്പം ക്ലോസ് ചെയ്യാന്‍ സാധിച്ചെന്ന് വരുകയില്ല.

ഇങ്ങനത്തെ സാഹചര്യങ്ങളില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പരീക്ഷിച്ച നോക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് പാനിക് ബട്ടണ്‍. പല ടാബുകള്‍ തുറന്ന് വച്ചിരിക്കുമ്പോള്‍ ഈ എക്സ്റ്റന്‍ഷന്‍റെ ഐക്കണില്‍ ഒരു ക്ലിക്ക് ചെയ്താല്‍ എല്ലാം ഹൈഡ് ചെയ്യപ്പെടും .Chrome panic extension - Compuhow.com
ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അഡ്രസ് ബാറിന് വലത് വശത്തായി എക്സ്റ്റന്‍ഷന്‍റെ ഐക്കണ്‍ കാണാം.ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓപ്പണാക്കി വച്ചിരിക്കുന്ന സൈറ്റുകള്‍ ഒരു ഫോള്‍ഡറില്‍ സേവാകും. ഐക്കണില്‍ എത്ര ടാബുകള്‍ തുറന്ന് വച്ചിരുന്നു എന്നും കാണാം. ചുവപ്പ് നിറമുള്ള ബട്ടണ്‍ പച്ച നിറത്തിലുമാകും.

ഒരു ഷോര്‍ട്ട് കട്ട് വഴി ടാബുകള്‍ ഹൈഡ് ചെയ്യാന്‍ എക്സ്റ്റന്‍ഷന്‍റെ സെറ്റിങ്ങ്സില്‍‌ മാറ്റം വരുത്തിയാല്‍ മതി.

DOWNLOAD

Comments

comments