ഡെസ്ക്ടോപ്പില്‍ നിന്ന് റീസൈക്കിള്‍ ബിന്നിനെ മറയ്ക്കാം


Recyclebin - Compuhow.com
വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ റീ സൈക്കിള്‍ ബിന്‍ ഡെസ്ക്ടോപ്പില്‍ ഉണ്ടാവും. എന്നാല്‍ ഡെസ്ക്ടോപ്പ് പരമാവധി ക്ലീനാക്കി വെയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതിനോട് വലിയ താല്പര്യമുണ്ടാവില്ല. അങ്ങനെയാണെങ്കില്‍ വിന്‍ഡോസ് ഡെസ്ക്ടോപ്പില്‍‌ നിന്ന് റീസൈക്കിള്‍ ബിന്നിനെ നീക്കം ചെയ്യാനാവും.

സാധാരണ ഫോള്‍ഡറുകള്‍ ഡെലീറ്റ് ചെയ്യുന്നത് പോലെ റൈറ്റ് ക്ലിക്ക് ചെയ്ത് റീസൈക്കിള്‍ ബിന്നിനെ ഡെലീറ്റ് ചെയ്യാനാവില്ല.
ഇത് ചെയ്യാനായി വിന്‍ഡോസ് ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Personalize ക്ലിക്ക് ചെയ്യുക.
അവിടെ Change Desktop Icons എന്നതില്‍ ക്ലിക്ക് ചെയ്യുക.
Recyclebin - Compuhow.com
അവിടെ Recycle Bin എന്നതിനരികെയുള്ള ചെക്ക് ബോക്സ് അണ്‍ ചെക്ക് ചെയ്ത് Apply നല്കി Ok അടിക്കുക.
ഡെസ്ക്ടോപ്പില്‍ നിന്ന് റീസൈക്കിള്‍ ബിന്‍ അപ്രത്യക്ഷമാകും.

Comments

comments