ക്രോമില്‍ സേവ് ചെയ്ത പാസ്‍വേഡുകള്‍ മറ്റുള്ളവര്‍ കാണുന്നത് തടയാം.


Chrome password - Compuhow.com
ക്രോം ബ്രൗസറില്‍ സേവ് ചെയ്യുന്ന പാസ്വേഡുകള്‍ കംപ്യൂട്ടര്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാനാവുമല്ലോ. ഇത് വഴി നിങ്ങളുടെ അക്കൗണ്ടുകള്‍ മറ്റുള്ളവര്‍ ദുരുപയോഗപ്പെടുത്താനിടയായേക്കാം.
ആദ്യം ക്രോം ബ്രൗസര്‍ അപ് ടുഡേറ്റാക്കണം. അതിന് മെനുവില്‍ About Google Chrome ക്ലിക്ക് ചെയ്യുക.
അടുത്തതായി അഡ്രസ് ബാറില്‍ chrome://flags എന്നടിച്ച് Disable Password Manager Re-authentication ഒപ്ഷന്‍ കണ്ടുപിടിക്കുക.

ഇത് ഓഫാണെന്ന് ഉറപ്പ് വരുത്തുക.
ഡിഫോള്‍ട്ടായി ഇത് ഓഫായിരിക്കും. തുടര്‍ന്ന് ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുക.

പാസ്‍വേഡ് സെറ്റ് ചെയ്യുന്ന വിധം
വിന്‍ഡോസ് അക്കൗണ്ട് പാസ്‍വേഡ് ഉപയോഗിച്ചാണ് ക്രോം പാസ്വേഡുകള്‍ സംരക്ഷിക്കുക.
പുതിയ പാസ്വേഡ് സെറ്റ് ചെയ്യാന്‍ Settings -> Change PC settings ല്‍ പോവുക.
PC settings ല്‍ Users -> Create a password എടുക്കുക.

വിന്‍ഡോസ് 7 ലാണെങ്കില്‍ Start -> Control Panel -> User Accounts and Family Safety -> User Accounts -> Create a password for your account .

പാസ്വേഡ് കാണാന്‍ Chrome’s menu -> Settings -> Show advanced settings -> Passwords and forms -> Manage saved passwords ല്‍ പോവുക.
ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ട് പാസ്വേഡ് നല്കുക.

Comments

comments