തുറന്ന് വെച്ച വിന്‍ഡോകള്‍ എളുപ്പത്തില്‍ മറയ്ക്കാം


പല പ്രധാന കാര്യങ്ങളും നിങ്ങളുടെ കംപ്യൂട്ടറില്‍ ചെയ്യാറുണ്ടാവും. അത് പേഴ്സണല്‍ ഫോട്ടോകള്‍ കാണുകയാവട്ടെ, ബാങ്കിടപാട് നടത്തുകയാവട്ടെ. ഇവ പുറമേ നിന്നൊരാള്‍ കാണുന്നതില്‍ നിങ്ങള്‍ തല്പരനാവാനിടയില്ല. അതിനാല്‍ തന്നെ ആരെങ്കിലും കംപ്യൂട്ടറിനടുത്തേക്ക് വന്നാല്‍ അത് വേഗത്തില്‍ മറയ്ക്കുകയും ചെയ്യും. ഈ പണി എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് HiddeX.

വളരെ സൈസ് കുറഞ്ഞ ഈ പോര്‍ട്ടബിള്‍ ആപ്ലിക്കേഷനുപയോഗിച്ച് ഏത് പ്രോഗ്രാമും പെട്ടന്ന് തന്നെ മറയ്ക്കാനാവും. ക്ലോസ് ചെയ്യാതെ തന്നെ പ്രോഗ്രാമുകള്‍ മറയ്ക്കാനാവും എന്നതാണ് ഇതിന്‍റെ മെച്ചം.
പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ നിലവില്‍ തുറന്നിരിക്കുന്ന പ്രോഗ്രാമുകളുടെ ലിസ്റ്റ് കാണിക്കും. അതിന് താഴെയായി ഹൈഡ് ചെയ്യാനുള്ള വിന്‍ഡോ കാണാം. ഇതിലേക്ക് പ്രോഗ്രാം ആഡ് ചെയ്യാന്‍ മുകളിലെ പ്രോഗ്രാമില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

Hiddex - Compuhow.com

ഇതിലെ സെറ്റിങ്ങ്സില്‍ വിന്‍ഡോസ് ടെക്സ്റ്റ്, ക്ലാസസ്, പ്രൊസസ് എന്നിവയിലൊന്ന് സെലക്ട് ചെയ്യാം. കൂടാതെ മൗസാണോ, കീബോര്‍ഡ് ഷോര്‍ട്ട് കട്ടാണോ മറയ്ക്കാനായി ഉപയോഗിക്കേണ്ടത് എന്നും ഇവിടെ നിശ്ചയിക്കാം. ഒരു ഷോര്‍ട്ട് കട്ട് ഇവിടെ ആഡ് ചെയ്യുകയോ ചെയ്യാം.
വിന്‍ഡോസ് എക്സ്. പി മുതലുള്ള വേര്‍ഷനുകളില്‍ ഇത് വര്‍ക്ക് ചെയ്യും.

DOWNLOAD

Comments

comments