സോഫ്റ്റ് വെയറുകളില്ലാതെ മൊബൈലില്‍ ഡാറ്റകള്‍ മറയ്ക്കാം


നിങ്ങളുടെ ഫോണ്‍ ജാവ പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ അതില്‍ ഡാറ്റകള്‍ മറയ്ക്കാന്‍ ഒരു ട്രിക്ക് ഇതാ. നോക്കിയ, മോട്ടറോള, സാംസംഗ് തുടങ്ങി ഏത് ഫോണിലും ഇത് പ്രയോഗിച്ച് നോക്കാം. പ്രത്യേകിച്ച് സോഫ്റ്റ് വെയറുകളൊന്നും ഇതിന് ആവശ്യമില്ല.
1. മറയ്‌ക്കേണ്ടുന്ന ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക. അല്ലെങ്കില്‍ നിലവിലുള്ള ഫോള്‍ഡര്‍ ഉപയോഗിക്കാം.
ഈ ഫോള്‍ഡറിന് .jad എന്ന എക്‌സ്റ്റന്‍ഷനുള്ള പേര് നല്കുക.
2. അതേ ഡയറക്ടറിയില്‍ പുതിയൊരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക. അതിന്റെ പേര് ആദ്യത്തെ തന്നെയാകണം. എന്നാല്‍ എക്സ്റ്റന്‍ഷന്‍ .jar എന്നായിരിക്കണം.
3. ഇങ്ങനെ ചെയ്യുമ്പോള്‍ .jad ഫോള്‍ഡര്‍ ഹിഡണ്‍ ആകും. ഇനി പഴയ ഫോള്‍ഡര്‍ വിസിബിളാക്കാന്‍ .jar എക്‌സ്റ്റന്‍ഷനുള്ള ഫോള്‍ഡര്‍ ഡെലീറ്റ് ചെയ്താല്‍ മതി.

Comments

comments