മെസേജൊളിപ്പിക്കാം ചിത്രത്തില്‍


രഹസ്യമായി കൈമാറേണ്ടുന്ന വിവരങ്ങള്‍ നേരിട്ട് മെയില്‍ അയക്കുക എന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. വിവരങ്ങളൊക്കെ ചോര്‍ത്തപ്പെടാനുള്ള സാഹചര്യങ്ങള്‍ ഇന്ന് വളരെ കൂടുതലുമാണ്. ഇത്തരം അവസരത്തില്‍ ടെക്സ്റ്റിനെ ഇമേജില്‍ ഹൈഡ് ചെയ്ത് ഷെയര്‍ ചെയ്യുന്ന വിദ്യ പരീക്ഷിക്കാവുന്നതാണ്. വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന Text to Color എന്ന ഫ്രീ പ്രോഗ്രാം ഉപയോഗിച്ച് ഒരു BMP ഇമേജില്‍ ടെക്സ്റ്റ് ഹൈഡ് ചെയ്യാനാവും.
Text to color - Compuhow.com
ടെക്സ്റ്റ് ചേര്‍ത്ത ചിത്രം സാധാരണപോലെ തന്നെ ഇരിക്കുമെങ്കിലും അതിലേക്ക് ടെക്സ്റ്റ് എന്‍ക്രിപ്റ്റഡായി ചേര്‍ത്തിരിക്കും. വളരെ ലളിതമായ ഇന്‍റര്‍ഫേസാണ് Text to Color ന്‍റേത്. എന്‍ക്രിപ്റ്റ് ചെയ്യാനും, ഡീ ക്രിപ്റ്റ് ചെയ്യാനും ഇതുപയോഗിച്ച് സാധിക്കും.

പ്രോഗ്രാം ഓപ്പണ്‍ ചെയ്യുമ്പോള്‍ മുകളില്‍ കാണുന്ന വിന്‍ഡോയില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്ത് നല്കാം. ടെക്സ്റ്റ് ഫയല്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്തും ആഡ് ചെയ്യാവുന്നതാണ്.

DOWNLOAD

Comments

comments