ജിമെയിലില്‍ ഇമേജ് തുറക്കുന്നത് തടയാം


ജിമെയിലില്‍ അടുത്തിടെ ഇമേജ് വ്യുവില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. മുന്‍പ് ഇമെയിലില്‍ ഇന്‍സെര്‍ട്ട് ചെയ്തിരിക്കുന്ന ഇമേജ് കാണാന്‍ പ്രത്യേകം ക്ലിക്ക് ചെയ്യേണ്ടിയിരുന്നു. എന്നാലിപ്പോള്‍ അത് ചെയ്യാതെ തന്നെ ഇമേജ് ലോഡ് ചെയ്യും.
മാര്‍ക്കറ്റിങ്ങ് ലക്ഷ്യമുള്ള സ്ഥാപനങ്ങള്‍ ഇത് ദുരുപയോഗപ്പെടുത്തും എന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. ഇ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നൊക്കെയുള്ള മെയിലുകള്‍ ഇത്തരം വലിയ ഇമേജുകളുള്‍ക്കൊള്ളുന്നതാവും.

ഇങ്ങനെ ഇമേജ് ഇമെയിലില്‍ കാണിക്കുന്നത് തടയാനൊരു മാര്‍ഗ്ഗമുണ്ട്. അതാണ് ഇവിടെ പറയുന്നത്.
ആദ്യം ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. Settings ല്‍ ക്ലിക്ക് ചെയ്യുക.

Gmail images - Compuhow.com

General ടാബില്‍ External content എടുക്കുക.
Ask before displaying external content എന്നതിന് നേരെയുള്ള റേഡിയോ ബട്ടണില്‍ ക്ലിക്ക് ചെയ്ത് എനേബിള്‍ ചെയ്യുക.

ഇത് പഴയ പടിയാക്കാന്‍ Always display external content (such as images) sent by trusted senders എന്നത് ക്ലിക്ക് ചെയ്താല്‍ മതി.

Comments

comments