ഫേസ്ബുക്ക് ചാറ്റില്‍ ചിലരെ മാത്രം ഒഴിവാക്കാം


Facebook chat - Compuhow.com
എല്ലാവരും സ്വകാര്യതയെ ഇഷ്ടപ്പെടുന്നവരാണ്. ഫേസ്ബുക്കില്‍ ഓണ്‍ലൈനായാലുടനെ ചാറ്റിങ്ങിന് വരുന്ന അനേകം സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടാകും. പലപ്പോഴും ഇതൊരു ശല്യമായി തോന്നാറുണ്ടാവും. എന്നാല്‍ ഇത് ഒഴിവാക്കാന്‍‌ പലരും ചാറ്റ് ഡിസേബിള്‍ ചെയ്യും. എന്നാല്‍ ചിലരെ മാത്രം ചാറ്റില്‍ എനേബിളാക്കുന്ന തരത്തില്‍ സെറ്റ് ചെയ്യാനാവും. ഇത് എങ്ങനെ ചെയ്യുമെന്ന് അറിയാത്തവര്‍ തുടര്‍ന്ന് വായിക്കുക.

ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് ചാറ്റ് സെറ്റിങ്ങ്സില്‍ പോയി അവിടെ ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

അവിടെ Advanced Settings ല്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ മൂന്ന് ഒപ്ഷനുകള്‍ കാണാം.

Turn on chat for all friends except…
Turn on chat for only some friends…
Turn off chat

Fb chat - Compuhow.com

Turn on chat for only some friends എടുത്ത് അതില്‍ ചാറ്റ് ചെയ്യാനുവദിക്കേണ്ട ഫ്രണ്ട്സിന്റെ പേരുകള്‍ അതിലേക്ക് ആഡ് ചെയ്യുക.

ഇത് സേവ് ചെയ്യുക. ഇതേ പോലെ ചിലരെ മാത്രമായി ബ്ലോക്ക് ചെയ്യാനുമാകും.

Comments

comments