ആന്‍ഡ്രോയ്ഡില്‍ കോള്‍ ലോഗ്, മെസേജ്, കോണ്ടാക്ട്സ് …..ഹൈഡ് ചെയ്യാം.


Hider plus - Compuhow.com
പലപ്പോഴും ആളുകള്‍ മറ്റുള്ളവരുടെ ഫോണെടുത്ത് പരിശോധിക്കുന്ന പതിവുണ്ട്. പൊതുസ്ഥലങ്ങളിലായിരിക്കുമ്പോള്‍ ഇത് പലപ്പോളും തടയാനുമാകില്ല. നിങ്ങളുടെ ഫോണില്‍ വളരെ കോണ്‍ഫിഡന്‍ഷ്യലോ, അതല്ലെങ്കില്‍ നിങ്ങളുടെ സ്വകാര്യ ഡാറ്റകളോ ഉണ്ടെങ്കില്‍ അവ മറ്റുള്ളവര്‍ കാണുന്നതില്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാകില്ല.
വേണമെങ്കില്‍ നിങ്ങളുടെ ഡാറ്റകളും, കോണ്ടാക്ട്സുമൊക്കെ ആന്‍ഡ്രോയ്ഡ് ഫോണില്‍ മറച്ച് വെയ്ക്കാന്‍ സാധിക്കും.

Text and File Hider Plus എന്ന ആപ്ലിക്കേഷനുപയോഗിച്ച് ഇത് ചെയ്യാം. ഇതുപയോഗിച്ചാല്‍ കോണ്ടാക്ട്സ്, ടെക്സ്റ്റ് മെസേജ്, എന്നിവയൊക്കെ മറച്ച് വെക്കാം. ഈ പ്രോഗ്രാമിന്‍റെ പ്രത്യേകത എന്നത് അത് സ്വയം മറ്റൊരു പേരിലാണ് ഉപയോഗിക്കപ്പെടുക. ഫോണില്‍ ഇത് Battery Plus എന്നാവും കാണപ്പെടുക.

ഇത് റണ്‍ ചെയ്യാന്‍ ബാറ്ററി ചിഹ്നത്തില്‍ അല്പ സമയം തുടര്‍ച്ചയായി അമര്‍ത്തിപ്പിടിക്കുക. ഈ ആപ്ലിക്കേഷനുള്ളില്‍ നിന്ന് കൊണ്ടുതന്നെ മെസേജുകള്‍ നിര്‍മ്മിക്കുകയും, കോണ്ടാക്ടുകള്‍ ആഡ് ചെയ്യുകയും ചെയ്യാം.

സിസ്റ്റം ട്രോയില്‍ നിന്നോ, ഡെസ്ക് ടോപ്പ് ഐക്കണ്‍ വഴിയോ ഈ ആപ്ലിക്കേഷന്‍ റണ്‍ ചെയ്യാം. ഇതുപയോഗിച്ച് കോണ്ടാക്ട്സ് ഹൈഡ് ചെയ്താലും കോളുകള്‍ വരുമ്പോള്‍ കോണ്ടാക്ട് കാണിക്കും. ഹൈഡര്‍ പ്ലസ് ഉപയോഗിച്ച് ചിത്രങ്ങളെടുത്താലും അത് ഹൈഡ് ചെയ്യും.

DOWNLOAD

Comments

comments