കോള്‍ ലോഗ്, എസ്.എം.എസുകള്‍ മറയ്ക്കാം


മറ്റുള്ളവരുടെ ഫോണ്‍ വാങ്ങി പരിശോധിക്കുന്ന ഒരു സ്വഭാവം മിക്കവര്‍ക്കുമുണ്ട്. പ്രത്യേകിച്ച് സുഹൃത്തുക്കളുടെ ഫോണ്‍ എടുത്ത് എല്ലാമൊന്ന് പരിശോധിക്കുന്നവര്‍. പലപ്പോഴും മറ്റുള്ളവരെന്ത് കരുതും എന്നു വിചാരിച്ച് ഇക്കാര്യം പലരും തടയില്ല. പക്ഷേ മൊബൈല്‍ഫോണുകള്‍ കോള്‍ ചെയ്യുക എന്നതിനപ്പുറത്ത് ഉപയോഗിക്കപ്പെടുന്നതിനാല്‍ പല കോണ്‍ഫിഡന്‍ഷ്യലായ വിവരങ്ങളും ഫോണിലുണ്ടാകും. അതുപോലെ മറ്റുള്ളവരുടെ ഫോണിലെ മെസേജുകള്‍ തുറന്ന് വായിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതൊക്കെ ശല്യമായി തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് Shady Contacts എന്ന ടൂള്‍ ഉപയോഗിക്കാം.
Shady-contacts - Compuhow.com
ഈ ആപ്ലിക്കേഷന്‍ വഴി ഒരു പ്രത്യേക നമ്പറില്‍ നിന്നുള്ള കോളുകളും, മെസേജുകളും മറയ്ക്കാന്‍ സാധിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കോണ്ടാക്ടുകള്‍ ആഡ് ചെയ്യുക. വേണമെങ്കില്‍ പിന്നീട് ആഡ് ചെയ്തവ ഒഴിവാക്കാനും സാധിക്കും.
കോളുകള്‍ക്ക് പുറമേ മെസേജുകളും ഇതേ പോലെ ഹൈഡ് ചെയ്യാം. Shady Contacts വഴി മെസേജ് സെന്‍ഡ് ചെയ്താല്‍ അത് ഫോണ്‍മെസേജ് സെന്‍ഡ് ബോക്സില്‍ കാണുകയില്ല.
മറ്റ് നിരവധി ഒപ്ഷനുകളും Shady Contacts ലുണ്ട്. ആപ്ലിക്കേഷന്‍റെ ഐക്കണ്‍ മറയ്ക്കാനും, ഒരു ഷോര്‍ട്ട് കട്ട് വഴി കാണാനും സാധിക്കും.

Download

Comments

comments