ഇമേജുകളിലെ വൈറസ് !


computer-virus - Compuhow.com
വൈറസ് പരത്തുന്നതിന് വൈവിധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. പല തരത്തില്‍ ഇവ കംപ്യൂട്ടറുകളിലെത്തുന്നു. ഇതില്‍ പ്രധാനമായത് ഇന്റര്‍നെറ്റ് തന്നെയാണ്. ഇന്‍റര്‍നെറ്റില്‍ തന്നെ സൈറ്റ് സന്ദര്‍ശനങ്ങള്‍ വഴിയും, ഡൗണ്‍ലോഡിങ്ങ് വഴിയുമൊക്കെ വൈറസുകള്‍ കംപ്യൂട്ടറിനെ ബാധിക്കാം. ഇത്തരത്തിലുള്ള ഒരു മാര്‍ഗ്ഗമാണ് ഇമേജുകളില്‍ വൈറസ് കടത്തിവിടുന്നത്.

ചിത്രങ്ങളില്‍ വൈറസ് ഉപയോഗിക്കുന്നത് വഴി അവയില്‍ നമ്മള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വൈറസ് കംപ്യൂട്ടറിലെത്തും. ഇമെയിലുകള്‍ ഡിഫോള്‍ട്ടായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ല.
മറ്റൊരു രീതിയാണ് എക്സ്റ്റന്‍ഷനുകള്‍ ഡബിള്‍ ചെയ്യുന്നത്. ഉദാഹരണത്തിന് beachgirl.jpg.exe എന്നൊരു ഇമേജ് നെയിം ഉണ്ടെന്ന് കരുതുക. ഇത് വിന്‍ഡോസില്‍ beachgirl.jpg എന്നേ കാണിക്കൂ. അതിനാല്‍ തന്നെ ഉപദ്രവകാരിയായ ഒരു exe ഫയലാണ് ഇതെന്ന് തിരിച്ചറിയാനാകില്ല.

മറ്റൊന്ന് steganography എന്ന വിദ്യയാണ്.ഒരു ഇമേജ് ഫയലില്‍ മറ്റ് ഡാറ്റകള്‍ ഉള്‍ക്കൊള്ളിക്കുന്ന രീതിയാണിത്. പുറമേക്ക് ചിത്രം മാത്രമേ കാണുകയുള്ളുവെങ്കിലും അവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോഡുകള്‍ ഉപദ്രവം സൃഷ്ടിക്കും.

വിന്‍ഡോസില്‍ folder options എന്ന് സെര്‍ച്ച് ചെയ്ത് അത് ഓപ്പണ്‍ ചെയ്ത് View ടാബ് എടുക്കുക. Hide extensions for known file types എന്നത് ചെക്ക് ചെയ്യുക. ഇത് വഴി എക്സ്റ്റന്‍ഷനുകള്‍ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാനാകും.

Comments

comments