കുടുംബത്തിന്‍റെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഹെല്‍ത്ത് മോണിട്ടര്‍


ആരോഗ്യകാര്യങ്ങളില്‍ ഇന്ന് ആളുകള്‍ക്ക് ഏറെ ശ്രദ്ധയുണ്ട്. സ്ഥിരമായി ഡോക്ടറെ കാണുകയും ഹെല്‍ത്ത് റിപ്പോര്‍ട്ടുകള്‍ ചെക്കുചെയ്യുകയും ചെയ്യുന്നവരേറെയുണ്ട് ഇന്ന് നമ്മുടെ നാട്ടില്‍. അത്ര വിശദമായ ചെക്കപ്പൊന്നുമില്ലെങ്കിലും പ്രഷറും, കൊളസ്ട്രോളുമൊക്കെ ചെക്ക് ചെയ്യാത്തവര്‍ കുറവാണ്. നിങ്ങള്‍ ആശുപത്രിയില്‍ പോവുന്നത് മാത്രമല്ലാതെ നിങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുന്നത് ഏറെ നല്ലതാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാനറിയുന്നവര്‍ക്ക് ഹെല്‍ത്ത് മോണിട്ടര്‍ എന്ന് ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഈ പണി ചെയ്യാന്‍ സാധിക്കും


Blood pressure, Pulse, Weight, Blood Sugar,Cholesterol, Triglycerides, Uric Acid, BMI തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ശേഖരിക്കാം. പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ ഓരോന്നും ലോ, നോര്‍മല്‍, പ്രി ഹൈ, ഹൈ എന്നിങ്ങനെ നിറവ്യത്യാസത്തോടെ ഡിസ്പ്ലേ ചെയ്യും. പുതിയ റീഡിങ്ങുകള്‍ ചേര്‍ക്കുന്നതിനൊപ്പം ഡേറ്റും സമയവും നിങ്ങള്‍ക്ക് എന്‍റര്‍ ചെയ്യാം. നിങ്ങള്‍ ഒരു റീഡിങ്ങ് ആഡ് ചെയ്യുമ്പോള്‍ അത് ഓട്ടോമാറ്റിക്കായി റിപ്പോര്‍ട്ടില്‍ ആഡ് ചെയ്യപ്പെടും. ഇതിലെ ചാര്‍ട്ട് ടാബില്‍ ഒരു പ്രത്യേക കാലയളവിലെ റീഡിങ്ങുകള്‍ ഡിസ്പ്ലേ ചെയ്യും. ഇത് നിങ്ങള്‍ക്ക് പ്രിന്‍റെടുക്കാം. വേണമെങ്കില്‍ പുതിയൊരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇതും കൂടെയെടുക്കാം. ഒന്നിലധികം ആളുകളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കാം. അതുകൊണ്ട് തന്നെ ഒരു കുടുംബത്തിന്‍റെ മുഴുവന്‍ വിവരങ്ങളും വളരെ മികച്ച രീതിയില്‍ ഇതില്‍ ആഡ് ചെയ്യാന്‍ സാധിക്കും.

Download

Comments

comments