ഹരിദ്വാറിൽ മണി മുഴങ്ങുന്നു സിനിമയാകുന്നു


നിർമ്മാതാവായ രാജീവ് മേനോന്‍ സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ് എം.മുകുന്ദന്രെ ഹരിദ്വാറിൽ മണി മുഴങ്ങുന്നു എന്ന നോവൽ സിനിമയാകുന്നു. രാജീവ് മേനോന്‍ ആദ്യമായി സംവിധായകന്‍റെ തൊപ്പി അളിയുന്ന ചിത്രം മലയാളം തമിഴ് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്. ഹരിദ്വാറിൽ മണിയോസൈ എന്നാണ് ചിത്രത്തിന്രെ തമിഴ് പേര്. ഹരിദ്വാറിലെത്തിയ ശേഷം ജീവിതത്തിന് മാറ്റം വരുന്ന ഒരു യുവാവിന്രെ കഥയാണ് ചിത്രത്തിന്രെ ഇതിവൃത്തം. വളരെ പ്രസിദ്ധമായൊരു നോവലിനെ ആസ്പദമാക്കി സിനിമ എടുക്കുന്നു എന്നതിനാൽ തന്നെ താൻ വളരെ ശ്രദ്ധാപൂർവ്വമാകും തിരക്കഥ തയ്യാറാക്കുക എന്ന് സംവിധായകൻ പറഞ്ഞു. തമിഴിൽ വിശാൽകൃഷ്ണയാകും ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുക. മലയാളത്തിൽ ദുൽഖർ സൽമാനെയോ ഫഹദ് ഫാസിലിനേയോ നായകനാക്കാനായി സമീപിക്കുമെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു.

English summary : Haridwaril Mani muzhangunnu converting to film

Comments

comments