പി.സി യില്‍ ഹാര്‍ഡ് ഡിസ്‌ക് കാണിക്കാതെ വന്നാല്‍


ചിലപ്പോള്‍ ഒരു ദിവസം നിങ്ങള്‍ കംപ്യൂട്ടര്‍ ഓണാക്കുമ്പോള്‍ ഒരു മെസേജ് തെളിഞ്ഞുവരും. നോ ഹാര്‍ഡ് ഡിസ്‌ക് ഫൗണ്ട് എന്ന്. നിങ്ങളുടെ ചെയ്ത ഫയലുകളും ഇതോടൊപ്പം നഷ്ടപ്പെട്ടേക്കാം.
ഇതിന് ഏറ്റവും പ്രധാന മുന്‍കരുതല്‍ എന്നത് ബാക്ക് അപ് എടുത്ത് വയ്ക്കുക എന്നതാണ്. ഇത്  ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ താഴെ കാണുന്നതു പോലെ ട്രൈ ചെയ്ത് നോക്കാം.
parted magic  സി.ഡി ഉപയോഗിച്ച് അതില്‍ നിന്ന് ഫയല്‍ ആക്‌സസ് ചെയ്യാനാവുമോയെന്ന് നോക്കുക. ISO ഫയലായി പാര്‍ട്ടഡ് മാജിക് സിഡിയില്‍ റൈറ്റ് ചെയ്തിരിക്കണം. ഐ.എസ്.ഒ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രോഗ്രാം റണ്‍ ചെയ്യും. ഇത് റണ്‍ ചെയ്യുന്നില്ലെങ്കില്‍ ISO Recorder for Windows XP and Server 2003 or ISO Recorder for Vista and Windows 7 ഇവ ഉപയോഗിക്കുക.
പാര്‍ട്ടഡ് മാജിക് ഉപയോഗിക്കുമ്പോള്‍ ഫയലുകള്‍ ആക്‌സസ് ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ ഒരു എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക് യു.എസ്.ബി യില്‍ കണകട് ചെയ്ത് ഫയലുകള്‍ അതിലേക്ക് കോപ്പി ചെയ്യുക.
ഈ പരിപാടി സാധിച്ചില്ലെങ്കില്‍ ഹാര്‍ഡ് ഡിസ്‌ക് ഊരിയെടുത്ത് മറ്റൊരു കംപ്യൂട്ടറില്‍ സെക്കണ്ടറി ഡ്രൈവായി സെറ്റ് ചെയ്യുക. ഇങ്ങനെ നിങ്ങള്‍ക്ക് ഫയലുകള്‍ വീണ്ടെടുക്കാം.

Comments

comments