വിന്‍ഡോസില്‍ ഹാര്‍ഡ് ഡ്രൈവ് എററുകളുണ്ടോയെന്ന് ചെക്ക് ചെയ്യാം.


ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഹാര്‍ഡ് ഡിസ്കുകളില്‍ എററുകള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ബാഡ് സെക്ടറുകള്‍ പതിയെ ഹാര്‍ഡ് ഡിസ്കില്‍ രൂപപ്പെടും. വിന്‍ഡോസിന്റെ പുതിയ എഡിഷനുകളിലെല്ലാം ഹാര്‍ഡ് ഡിസ്ക് ഇഷ്യുകളും, അവ പരിഹരിക്കാനുള്ള സംവിധാനവും ബില്‍റ്റ് ഇന്നായുണ്ട്. ബാഡ് സെക്ടറുകള്‍ ഹാര്‍ഡ് ഡിസ്കിലുണ്ടോയെന്ന് മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം ഈ സെക്ടറുകളെ മനസിലാക്കി ഒഴിവാക്കിയാല്‍ ഇവയില്‍ സേവ് ചെയ്യപ്പെടുന്ന ഡാറ്റകള്‍ നഷ്ടപ്പെടാതെ നിലനിര്‍ത്താം.

ഹാര്‍ഡ് ഡിസ്ക് ചെക്ക് ചെയ്യാന്‍ Computer എടുക്കുക.
ഡിസ്ക് ചെക്ക് നടത്തേണ്ടുന്ന ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക.
windows - Compuhow.com
അതില്‍ Tools ടാബ് സെലക്ട് ചെയ്യുക.
എറര്‍ ചെക്കിങ്ങ് സെക്ഷനില്‍ നിന്ന് Check now എടുക്കുക. ഇതിന് അഡ്മിനിസ്ട്രേറ്റര്‍ പ്രിവിലേജസ് ആവശ്യമാണ്.
Check disk options ലെ ചെക്ക് ബോക്സുകള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Start ക്ലിക്ക് ചെയ്യുക.
ഇത് പൂര്‍ത്തിയാകുന്നതിന് ഹാര്‍ഡ് ഡിസ്കിന്‍റെ അവസ്ഥയനുസരിച്ച് നേരം കൂടിയും കുറഞ്ഞുമിരിക്കും.

Comments

comments