ഹാര്‍ഡ് ഡ്രൈവ് ഡാറ്റകള്‍ മറ്റൊന്നിലേക്ക് കോപ്പി ചെയ്യാം


നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കംപ്യൂട്ടര്‍ പഴക്കം ചെന്നതാണെങ്കില്‍ അത് ഉപേക്ഷിച്ച് പുതിയതൊന്ന് വാങ്ങിക്കുമ്പോള്‍ പഴയതിലെ ഡാറ്റകളെല്ലാം പുതിയതിലേക്ക് മാറ്റേണ്ടി വരും. ഹാര്‍ഡ് ഡിസ്കിലെ എല്ലാം അതേ പടി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ടൂളാണ് Paragon Disk Copy.
ഒരു ഹാര്‍ഡ് ഡിസ്കില്‍ നിന്ന് മറ്റൊന്നിലേക്ക് പൂര്‍ണ്ണമായി മൈഗ്രേറ്റ് ചെയ്യാന്‍ ഇത് ഉപയോഗിച്ച് സാധിക്കും. പ്രൊഫഷണല്‍, കോംപാക്ട് വേര്‍ഷനുകള്‍ ഇതിന് ലഭ്യമാണ്.
ഇതുപയോഗിച്ച് വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ അടക്കം മറ്റൊന്നിലേക്ക് മാറ്റാനാവും. ഈ ടൂളുപയോഗിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിര്‍ച്വല്‍ കോപ്പി ഉണ്ടാക്കാനും സാധിക്കും. സിസ്റ്റം ബാക്കപ്പ് എടുക്കാനും ഇത് ഉപയോഗിക്കാം.

http://www.paragon-software.com/home/dc-compact/

Comments

comments