ഹാര്‍ഡ് ഡിസ്ക് തകരാറുകള്‍ തിരിച്ചറിയാം


കംപ്യൂട്ടറിലെ പ്രധാന ഭാഗമാണല്ലോ ഹാര്‍ഡ് ഡിസ്ക്. നിങ്ങളുടെ ഡോകുമെന്റുകളും, ചിത്രങ്ങളും ഇഷ്ട വീഡിയോകളുമെല്ലാം ഹാര്‍ഡ് ഡിസ്കിലാണല്ലോ ഉള്ളത്. പെട്ടന്നൊരു ദിവസം ഹാര്‍ഡ് ഡിസ്ക് തകരാറിലായാല്‍ ഉണ്ടാകുന്ന കഷ്ടപ്പാട് പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണ് യഥാസമയം ഡാറ്റകള്‍ ബാക്കപ്പ് എടുത്ത് വെയ്ക്കണം എന്ന് പറയുന്നത്.
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധവെച്ചാല്‍ ആദ്യമേ തന്നെ ഹാര്‍ഡ് ഡിസ്ക് തകരാറുകള്‍ മനസിലാക്കാന്‍ സാധിക്കും.
# കംപ്യൂട്ടര്‍ ഫ്രീസിങ്ങ്…സ്ക്രീന്‍ സ്റ്റക്കാകുക, ടൈപ്പിംഗ് സാധ്യമാകാതിരിക്കുക, തുടങ്ങി മാനുവലായി ഓഫ്, റിസ്റ്റാര്‍ട്ട് ചെയ്യാന്‍ മാത്രം സാധിക്കുന്ന അവസ്ഥ ഇടക്കിടെ വരിക.
# ഫയല്‍ മിസ്സിങ്ങ് – നിങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ ഫയലുകള്‍ മിസ്സാവുക.
# സ്ലോ പെര്‍ഫോമന്‍സ്- ഡ്രൈവുകള്‍ തുറക്കുക, ഫയലുകള്‍ ഓപ്പണ്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത വളരെ പതുക്കെയാവുക.
# സ്റ്റക്ക് – വര്‍ക്കുകള്‍ ചെയ്യുന്നതിനിടെ ഇടക്കിടെ സ്റ്റക്കാവുക.
# ശബ്ദങ്ങള്‍- കംപ്യൂട്ടര്‍ ഓണാക്കുമ്പോള്‍ സാധാരണ കേള്‍ക്കാത്ത വിധത്തിലുള്ള സ്വരം കേള്‍ക്കുക. ടിക്..ടിക് പോലുള്ള ശബ്ധം കുറെ തവണ കേള്‍ക്കുന്നുണ്ടെങ്കില്‍ ഹാര്‍ഡ് ഡിസ്ക് തകരാറ് ഉറപ്പിക്കാം.

Comments

comments