ഫയര്‍ഫോക്സില്‍ ഇമേജുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം


image-toolbar - Compuhow.com
ബ്രൗസറില്‍ ഇമേജുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ റൈറ്റ് ക്ലിക്ക് ചെയ്താണ് ഒപ്ഷനെടുക്കാറ്. എന്നാല്‍ ഇമേജ് സംബന്ധമായ മറ്റ് ഒപ്ഷനുകളും ഒരു ടൂള്‍ബാറില്‍ ലഭ്യമായാല്‍ എളുപ്പത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്യാനാവും.

ഫയര്‍ഫോക്സില്‍ Image Toolbar എന്ന ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക വഴി ഇത് ലഭ്യമാക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെബ്പേജുകള്‍ തുറക്കുമ്പോള്‍ വരുന്ന ഇമേജിന് മുകളിലായി മൗസ് വെയ്ക്കുമ്പോള്‍ സേവ്, കോപ്പി, പ്രിന്‍റ് തുടങ്ങിയ ഒപ്ഷനുകളുള്ള ടൂള്‍ബാര്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ഇമേജുകള്‍ കുറഞ്ഞത് 260 x 260 പിക്സല്‍ വലുപ്പമുള്ളതാവണം.

ഈ ആഡോണിന്‍റെ Options എടുത്താല്‍ ഇമേജുകള്‍ സേവ് ചെയ്യേണ്ടുന്ന ഫോള്‍ഡര്‍ ഡിഫോള്‍ട്ടായി സെലക്ട് ചെയ്യാം. Relative to cursor ചെക്ക് ചെയ്താല്‍ മൗസ് കഴ്സറിന്റെ സ്ഥാനമനുസരിച്ച് ടൂള്‍ബാര്‍ വരും.

https://addons.mozilla.org/en-US/firefox/addon/image-toolbar/

Comments

comments