ജിമെയിലില്‍ കൈ കൊണ്ടെഴുതാം !


മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ എളുപ്പം കൈ കൊണ്ട് ടച്ച് സ്ക്രീനില്‍ എഴുതുന്നതാണല്ലോ. ഗൂഗിള്‍ ഡ്രൈവിലും, ജിമെയിലിലും ഇങ്ങനെ കൈകൊണ്ടെഴുതാവുന്ന സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡെസ്ക്ടോപ്പ് ബ്രസറിലും ഈ സംവിധാനം ഉപയോഗിക്കാനാവും. എന്നാല്‍ ഇതിന് മുമ്പ് ഒരു മൊബൈല്‍ ഡിവൈസിലൂടെ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ഇത് എനേബിള്‍ ചെയ്യണം.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം ഈ ലിങ്കില്‍ പോവുക.

VISIT PAGE

Handwriting - Compuhow.com
settings ല്‍ General ടാബില്‍ Show all language എന്ന ഒപ്ഷന്‍ എടുക്കുക. Enable input tools സെലക്ട് ചെയ്യുക.
ഇടത് വശത്ത് നിന്ന് ഭാഷ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഇപ്പുറത്തായി കാണുന്ന ആരോ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ആഡ് ചെയ്യുക. പെന്‍സില്‍ ഐക്കണ്‍ കാണുന്ന ഭാഷകളേ സെലക്ട് ചെയ്യാവു.
Hand written - Compuhow.com
താഴേക്ക് സ്ക്രോള്‍ ചെയ്ത് save ചെയ്യുക.
ഇത് എനേബിള്‍ ചെയ്ത ശേഷം ജിമെയിലില്‍ കംപോസ് ചെയ്യുമ്പോള്‍ മുകളിലായി പെന്‍സില്‍ ചിഹ്നം കാണാനാവും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ എഴുതാം. റൈറ്റ് ചെയ്യുമ്പോള്‍ സമാനമായ പദങ്ങള്‍ താഴെ കാണിക്കും. അത് ശരിയാണെങ്കില്‍ നീല നിറത്തില്‍ കാണുന്ന എന്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് വാക്കിനെ കംപോസ് വിന്‍ഡോയിലേക്ക് മാറ്റാം.

Comments

comments