മരിക്കാര്‍ ചിത്രത്തിലൂടെ ഗൗതം മലയാളത്തില്‍


goutham nenon in malayalam - Keralacinema.com
തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഗൗതം മേനോന്‍ മലയാള സിനിമ സംവിധാനം ചെയ്യാനെത്തുന്നു. മരിക്കാര്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നീ താനെ എന്‍ പൊന്‍ വസന്തമാണ് ഗൗതം മേനോന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. അല്പകാലത്തെ ഇടവേളക്ക് ശേഷമാണ് മരിക്കാര്‍ ഫിലിംസിന്‍റെ മടങ്ങി വരവ്.എട്ട് ചിത്രങ്ങളാണ് കമ്പനിയുടെ പ്രൊഡക്ഷന്‍ ലിസ്റ്റിലുള്ളത്. വി കെ പ്രകാശിന്‍റെ താങ്ക് യൂ, സണ്ണി വെയ്ന്‍ നായകനാകുന്ന സ്റ്റാറിംഗ് പൗര്‍ണമി, ജെന്‍സണ്‍ ആന്റണിയും റെജീസ് ആന്റണിയും സംവിധാനം ചെയ്യുന്ന സഫാരി, സെക്കന്റ് ഷോ ഫെയിം ശ്രീനാഥ് സംവിധാനം ചെയ്യുന്ന കൂതറ എന്നിവ ഇവയില്‍ പെടുന്നു. ഗൗതം മേനോന്‍ ചിത്രത്തിന് പേരിട്ടിട്ടില്ല.

Comments

comments