വിന്‍ഡോസ് യൂസര്‍ ഫോള്‍ഡറുകള്‍ ബാക്കപ്പ് എടുക്കാന്‍ Gotcha Backup


കംപ്യൂട്ടറുകളില്‍ സേവ് ചെയ്തിരിക്കുന്ന ഫയലുകള്‍ ബാക്കപ്പ് എടുക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ബാക്കപ്പ് ടൂളാണ് Gotcha Backup. മാനുവലായി കംപ്യൂട്ടറില്‍ നിന്ന് ചിത്രങ്ങളും, പാട്ടുകളം മറ്റും എടുക്കുന്നതിന് പകരം എളുപ്പത്തില്‍ ഈ പ്രോഗ്രാം ഉപയോഗിച്ച് ബാക്കപ്പ് എടുക്കാം.
ഇത്തരത്തിലുള്ള മറ്റ് പ്രോഗ്രാമുകളില്‍ നിന്ന് വ്യത്യസ്ഥമായി ലോഗിന്‍ ചെയ്തിരിക്കുന്ന യൂസര്‍ ഫോള്‍ഡറുകള്‍ മാത്രമല്ല മറ്റ് വിന്‍ഡോസ് ഇന്‍സ്റ്റലേഷനുകളും ബാക്കപ്പ് എടുക്കാം. ഒരേ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പല വിന്‍ഡോസ് വേര്‍ഷനുകളില്‍ ഇത് ഉപയോഗപ്പെടുത്താം. പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ സെലക്ട് ചെയ്യാനാവശ്യപ്പെടും. ബാക്കപ്പ് ഒപ്ഷനോടുകൂടി എല്ലാ യൂസര്‍ ഫോള്‍ഡറുകളും ഡിസ്പ്ലേ ചെയ്യും. ഇതില്‍ തന്നെ ഇന്‍ഡിവിജ്വല്‍ ഫോള്‍ഡേഴ്സ് സെലക്ട് ചെയ്യാനും ഒപ്ഷനുണ്ട്.
ഫോണ്ടുകള്‍, ഡ്രൈവറുകള്‍, വിന്‍ഡോസ് പ്രൊഡക്ട് കീ എന്നിവയൊക്കെ ഇതില്‍ ബാക്കപ്പ് എടുക്കാം.

Download

Comments

comments