ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്


ഗൂഗിളിന്‍റെ പുതിയ സംരംഭമാണ് ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. നാല്പത് ഹിസ്റ്റോറിക്കല്‍ എക്സിബിഷനുകള്‍ ഇതില്‍ ഓണ്‍ലൈനായി കാണിക്കുന്നു. ആര്‍ക്കൈവ് ചെയ്ത ലെറ്ററുകള്‍, മാനുസ്ക്രിപ്റ്റുകള്‍, വീഡിയോകള്‍, തുടങ്ങിയവയെല്ലാം ഇതില്‍ പെടും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മികച്ച ഒരു റിസോഴ്സായിരിക്കും ഗൂഗിളിന്‍റെ ഈ സംരംഭം. ടൈംലൈനില്‍ ഇഷ്ടമുള്ള റിസോഴ്സുകളില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ മനസിലാക്കാം.

സെര്‍ച്ച് ചെയ്യാവുന്ന കണ്ടന്‍റുകളാണിവ. വിവിധ ഭാഷകളില്‍ ഇവ ലഭിക്കും. കൂടുതലായി ഗൂഗിള്‍ ആഡ് ചെയ്യുന്നുമുണ്ട്. പ്രാധാന്യമുള്ള പുതിയ കണ്ടന്റുകള്‍ നിര്‍ദ്ദേശിക്കുകയുമാവാം.
വിവരങ്ങള്‍ക്ക് ഇവിടെ പോകാം

http://www.google.com/culturalinstitute/

Comments

comments