ക്രോമില്‍ വോയ്സ് സെര്‍ച്ച്


ഗൂഗിള്‍ ക്രോമില്‍ ഇപ്പോള്‍ വോയ്സ് സെര്‍ച്ച് സംവിധാനം ലഭ്യമാണ്. സെര്‍ച്ചിങ്ങിന്‍റെ ശൈലി തന്നെ മാറ്റുന്ന സംവിധാനമാണ് വോയ്സ് സെര്‍ച്ച് അഥവാ കോണ്‍വെര്‍സേഷനല്‍ സെര്‍ച്ച്.
ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവര്‍ തുടര്‍ന്ന് വായിക്കുക.
ക്രോമില്‍ ഗൂഗിള്‍ സെര്‍ച്ച് പേജ് തുറന്ന് സെര്‍ച്ച് ബോക്സിന് സമീപത്തുള്ള മൈക്രോഫോണ്‍ ചിഹ്നത്തില്‍ മൗസ് ക്ലിക്ക് ചെയ്യുക. ബ്രൗസറിന് മുകളിലായി ഗൂഗിള്‍ മൈക്രോഫോണ്‍ ഉപയോഗിക്കാന്‍ പെര്‍മിഷന്‍ ആവശ്യപ്പടും. അത് allow ചെയ്യുക.
Google voice search - Compuhow.com
ഇനി നിങ്ങള്‍ക്ക് മൈക്രോഫോണിലൂടെ വാക്കുകളോ, ടേമുകളോ വോയ്സ് കമാന്‍ഡായി പറഞ്ഞ് സെര്‍ച്ച് ചെയ്യാം. ഉച്ചാരണം ശരിക്കായിരിക്കണമെന്ന് മാത്രം.

റിസള്‍ട്ടിനൊപ്പം ഒരു വോയ്സ് റിസള്‍ട്ടും കേള്‍ക്കാവുന്നതാണ്.
തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുപയോഗിച്ച് നടത്തിയിരുന്ന വോയ്സ് ടു ടെക്സ്റ്റ് സംവിധാനം ഉപയോഗിച്ച് നോക്കിയിട്ടില്ലാത്തവര്‍ക്ക് കൗതുകകരമായ ഒന്നായിരിക്കും ഈ സെര്‍ച്ചിംഗ്.

അഥവാ നിങ്ങളുടെ ബ്രൗസറില്‍ ഗൂഗിള്‍ സെര്‍ച്ച് പേജില്‍ മൈക്രോഫോണ്‍ ചിഹ്നം കാണുന്നില്ലെങ്കില്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്താല്‍ മതി. പുതിയ വേര്‍ഷന്‍ അപ്ഡേറ്റാകുന്നതോടെ വോയ്സ് സെര്‍ച്ച് സംവിധാനം എനേബിള്‍ ചെയ്യപ്പെടും.

Comments

comments