ചില ഗൂഗിള്‍ ട്രിക്കുകള്‍


google-tricks - Compuhow.com
ഗൂഗിള്‍ ശരിക്കും ഒരു സംഭവമാണ്. മനസില്‍ പോലും ആലോചിച്ചെത്താന്‍ സാധാരണക്കാരന് സാധിക്കാത്ത പല കാര്യങ്ങളും ഗൂഗിള്‍ പ്രാബല്യത്തില്‍ വരുത്തും. അവയൊക്കെ സൗജന്യമായി ഉപയോക്താക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യും. ഗൂഗിളില്‍ അറിയപ്പെടാത്ത അനേകം പേജുകളും, സര്‍വ്വീസുകളുമുണ്ട്. അവയില്‍ പലതിനെപ്പറ്റിയും ഈ കോളത്തില്‍ മുമ്പ് പ്രതിപാദിച്ചിട്ടുമുണ്ട്. പലര്‍ക്കും അറിയാനിടയില്ലാത്ത ഏതാനും കാര്യങ്ങളിതാ.

Do a Barrel Roll
ഇത് ഏറെക്കാലമായി നിലവിലുള്ള ഒന്നാണ്. www.Google.com സൈറ്റ് തുറന്ന് Do a barrel roll എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ അടിക്കുക. ഗൂഗിള്‍ തിരിഞ്ഞ് വരുന്നത് കാണാം.

Askew
ഗൂഗിള്‍ പേജ് തുറന്ന് Askew എന്ന് സെര്‍ച്ച് ബോക്സില്‍ നല്കി എന്‍റര്‍ അടിക്കുക. ഇതെന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അപ്പോള്‍ അറിയാം.

Google Hacked
ഹാക്ക് ചെയ്ത ഗൂഗിള്‍ പേജ് കാണണമെങ്കില്‍ www.google.com/intl/xx-hacker എന്നിടത്ത് പോവുക.

gravity
ഗൂഗിള്‍ ഗ്രാവിറ്റി നഷ്ടപ്പെട്ടാല്‍ എങ്ങനെയിരിക്കുമെന്ന് കാണാന്‍ mrdoob.com/projects/chromeexperiments/google_gravity/

ഗൂഗിളിന്‍റെ പൈറേറ്റ് വേര്‍ഷന്‍ കാണാന്‍
https://www.google.com/webhp?hl=xx-pirate

ഹാക്കര്‍ വേര്‍ഷന്‍ കാണാന്‍
https://www.google.com/webhp?hl=xx-hacker

Google Doodles
ഗൂഗിള്‍ ഡൂഡില്‍സ് കളക്ഷന്‍ കാണാന്‍ ഗൂഗിള്‍ പേജ് തുറന്ന് I’m feeling lucky എന്നിടത്ത് ക്ലിക്ക് ചെയ്യുക. സെര്‍ച്ച് വേഡുകളൊന്നും എന്‍റര്‍ ചെയ്യുക.

Comments

comments