എന്താണ് ഗൂഗിളില്‍ തിരയുന്നത്?


ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സെര്‍ച്ച് എഞ്ചിനാണല്ലോ ഗൂഗിള്‍. എ്തിനും ഏതിനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക എന്നത് ആളുകളുടെ ഒരു ശീലമായിക്കഴിഞ്ഞു. തല്‍സമയം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്നതെന്താണ് എന്ന് കാണിച്ച തരുന്ന സര്‍വ്വീസാണ് ഗൂഗിള്‍ ട്രെന്‍ഡ്സ്.
Google trends - Compuhow.com
ഗൂഗിള്‍ ട്രെന്‍ഡ്സ് സര്‍വ്വീസ് തുറന്ന് ഹോട്ട് സെര്‍ച്ചുകള്‍ കാണാം. അതില്‍ തന്നെ പല രാജ്യങ്ങളിലെ സെര്‍ച്ചുകള്‍ തെരഞ്ഞെടുക്കാം. ഇന്‍കംടാക്സ് അടക്കേണ്ട അവസാനതിയ്യതിയായ ജൂലൈ 31 ന് തലേന്ന് ഗൂഗിളില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം സെര്‍ച്ച് ചെയ്തത് ഇന്‍കംടാക്സ് എന്ന വാക്കാണെന്ന് റിസള്‍ട്ടില്‍ കാണാം.

അതുപോലെ പേജിന്‍റെ ഇടത് ഭാഗത്ത് ഒരു കളര്‍ബോക്സില്‍ സെര്‍ച്ച് ടേമുകള്‍ പല നിറങ്ങളില്‍ ഡിസ്പ്ലേ ചെയ്യപ്പെടും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ആകര്‍ഷകമായ വിധത്തില്‍ വാക്കുകള്‍ മിന്നി മറയുന്ന ട്രെന്‍ഡ്സ് പേജ് തുറക്കും. ഇതില്‍ സെര്‍ച്ച് ടേമുകളുടെ എണ്ണം ഇടത് ഭാഗത്ത് മുകളില്‍ കാണുന്ന ചെറിയ സെല്ലുകളില്‍ ക്ലിക്ക് ചെയ്ത് മാറ്റം വരുത്താം.വിന്‍ഡോസ് 8 ടൈല്‍സിനെ അനുസ്മരിപ്പിക്കുന്ന ഒരു കാഴ്ചയാണിത്.
http://www.google.com/trends

Comments

comments