എത് സൈറ്റിലും ഗൂഗിള്‍ ട്രാസ്‍ലേറ്റര്‍ ഉപയോഗിക്കാം.


google translate - Compuhow.com
പലപ്പോഴും സെര്‍ച്ച് ചെയ്യുമ്പോള്‍ ഇംഗ്ലീഷ് അല്ലാത്ത വിദേശ ഭാഷകളിലുള്ള സൈറ്റുകള്‍ കണ്ടെത്താറുണ്ടാകും. ഇവ വായിച്ച് മനസിലാക്കാന്‍ ഓരോ തവണയും ട്രാസ്ലേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഭാഷാന്തരം വരുത്തണം. എന്നാല്‍ translate all page എന്ന സംവിധാനം ഉപയോഗിച്ചാല്‍ പേജുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്ത് കാണാനാവും.
Google Translator Tooltip Expanded എന്ന സ്ക്രിപ്റ്റ് ഉപയോഗിച്ച് ഫയര്‍ഫോക്സില്‍ ട്രാന്‍സ്ലേഷന്‍ വളരെ എളുപ്പമാക്കാം.
ഇതിന്‍റെ ഏറ്റവും പ്രധാന സവിശേഷത എന്നത് സെലക്ട് ചെയ്ത ടെക്സ്റ്റ് രണ്ടോ മൂന്നോ ടാര്‍ജറ്റ് ലാംഗ്വേജുകളിലേക്ക് ഇന്‍സ്റ്റന്‍റായി മാറ്റാനാവും എന്നതാണ്. ഇതുപയോഗിക്കുമ്പോള്‍ വാക്കോ, ഫ്രേസോ, ഒരു പാരഗ്രാഫ് തന്നെയോ സെലക്ട് ചെയ്യുക. യൂസര്‍സ്ക്രിപ്റ്റ് വഴി ഒരു ബോക്സില്‍ ട്രാന്‍സ്‍ലേഷന്‍ കാണാനാവും.
സെലക്ടഡ് ടെക്സ്റ്റിന് സമീപത്തായി ഒരു ബട്ടണ്‍ കാണാം. നിങ്ങള്‍ക്ക് ഒന്നോ രണ്ടോ കീകള്‍ ഈ പ്രൊസസിലേക്ക് ആഡ് ചെയ്യാം. കൂടുതല്‍ ടാര്‍ജറ്റ് ലാംഗ്വേജുകള്‍ ആഡ് ചെയ്യാനും, കളര്‍ സ്കീം മാറ്റാനും ഇതില്‍ സാധിക്കും.

http://userscripts.org/scripts/show/150664

Comments

comments