ഗൂഗിള്‍ ടോക്കില്‍ മള്‍ട്ടിപ്പിള്‍ ലോഗിന്‍


Google Talk - Compuhow.com
പല ഗൂഗിള്‍ അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കുന്നവര്‍ നിരവധിയുണ്ട്. പേഴ്സണല്‍ അക്കൗണ്ടുകളും, ഔദ്യോഗിക അക്കൗണ്ടുകളും പല ബ്രൗസറുകളിലായോ മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചോ ഒരേ സമയം തുറന്ന് വെയ്ക്കാം. ഇമെയില്‍ അക്കൗണ്ട് തുറക്കാതെ തന്നെ ഗൂഗിള്‍ ടോക്ക് ഉപയോഗിച്ച് ഓണ്‍ലൈനായിരിക്കാന്‍ സാധിക്കുമല്ലോ. കൂടാതെ മെയില്‍ അലര്‍ട്ട് ലഭിക്കുകയും ചെയ്യും. പല അക്കൗണ്ടുകളെ ഒരേ സമയം ഗൂഗിള്‍ ടോക്കില്‍ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

ആദ്യം ഗൂഗിള്‍ ടോക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം ഡെസ്ക്ടോപ്പിലെ ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് (ഇല്ലെങ്കില്‍ ഒന്ന് ക്രിയേറ്റ് ചെയ്യുക) പ്രോപ്പര്‍ട്ടീസില്‍ target എന്ന ഫീല്‍ഡ് കാണുക.

അതില്‍ അവസാനമായി കാണുന്ന startmenu എന്നത് nomutex എന്നാക്കുക. ഇത് അപ്ലൈ ചെയ്ത് സേവ് ചെയ്യുക.
ഇതോടെ പണി പൂര്‍ത്തിയായി. ഇനി ഷോര്‍ട്ട് കട്ടില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. ആവശ്യമുള്ള അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അതേ പോലെ തന്നെ പല ഗൂഗിള്‍ ടോക്കുകള്‍ തുറന്ന് അവയില്‍ വിവിധ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാം.

Comments

comments