ഗൂഗിളിന്റെ ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍….ഡാറ്റകള്‍ സുരക്ഷിതമാക്കാം..


ഗൂഗിളിലെ അക്കൗണ്ടിന് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നത് വഴി നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം. നിങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്ന ആളാണ്നിങ്ങളെങ്കില്‍ഇത് നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.രണ്ട് പടിയായുള്ള ഈ വെരിഫിക്കേഷനില്‍ നിങ്ങള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് വെരിഫിക്കേഷന്‍ കോഡ് എസ്.എം.എസായി അയക്കും. ഇത് മെസേജോ, കോളോ ആയി സെറ്റ് ചെയ്യാം.
ഇതിന്റെ സാധ്യതയെന്നത് ഹാക്കിങ്ങിന് ശ്രമിക്കുന്ന ആള്‍ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന കോഡ് മനസിലാക്കാനാവില്ലെന്നത് തന്നെ. ഹാക്ക്,ഗസ്സ് എന്നിവ വഴി പാസ്വേഡ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍, കീ സ്‌ട്രോക്ക് റെക്കോഡ് ചെയ്യുന്നവര്‍, നിങ്ങള്‍ പാസ്വേഡ് എന്റര്‍ ചെയ്യുന്നത് പ്രത്യക്ഷത്തില്‍ നിരീക്ഷിക്കുന്നവര്‍ എന്നിവരെ നിങ്ങള്‍ക്ക് ഇതു വഴി തടയാം.
എന്നാല്‍ നിങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സിങ്ക് ചെയ്യുന്ന ക്രോം, ക്ലൗഡ് സിങ്ക് എന്നിവയില്‍ ഇത് സപ്പോര്‍ട്ടാവില്ല.
ഇതിന് മാര്‍ഗ്ഗമായി ടു സ്‌റ്റെപ്പ് വെരിഫിക്കേഷനില്‍ ഈ ആപ്ലിക്കേഷനുകള്‍ക്ക് ഒരു യുണിക്ക് ആയ പാസ് വേഡ് ക്രിയേറ്റ് ചെയ്യാന്‍ ഒപ്ഷനുണ്ട്. ഇത് കോപ്പി പേസ്റ്റ് ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കാം.
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഈ പ്രവര്‍ത്തനിത്തിന് അനിവാര്യമാണ്. നിങ്ങള്‍ മൊബൈലില്‍ ജിമെയില്‍ ചെക്കുചെയ്യുന്ന ആളാണെങ്കില്‍ ജിമെയില്‍ ആബപ്ലിക്കേഷനില്‍ പ്രൊവൈഡ് ചെയ്യുന്ന യുണീക്ക് കോഡ് ഉപയോഗിക്കുക.
എങ്ങനെ ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ സെറ്റ് ചെയ്യാം
സെന്‍ ഇന്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ പേജില്‍ വലത് വശത്ത് മുകളില്‍ നിങ്ങളുടെ യൂസര്‍നെയിം കാണാം.

ഇതില്‍ ക്ലിക്ക് ചെയ്ത് account Settings എടുക്കുക.

അതില്‍ പ്രവേശിക്കുമ്പോള്‍ Using 2 step verification എന്ന് കാണാം.Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഫോണ്‍സെറ്റപ്പ്
നിങ്ങളുടെ ഫോണ്‍നമ്പര്‍ സെറ്റ് ചെയ്യുക.

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ കാണിക്കും. അത് വേണമെങ്കില്‍ മാറ്റാം.

റിമമ്പര്‍ യുവര്‍ കംപ്യൂട്ടര്‍….
നിങ്ങള്‍സ്വന്തം കംപ്യൂട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ 30 ദിവസത്തേക്ക് ഏത് ഓര്‍മ്മിച്ചുവെയ്ക്കാന്‍ നിര്‍ദ്ദേശിക്കാം.
ആക്ടിവേറ്റ് ചെയ്യുക

ഇത് ഫൈനല്‍ സ്റ്റെപ്പാണ്.
(മുപ്പത് ദിവസത്തേക്ക് റിമമ്പര്‍ നല്കിയാല്‍ നിങ്ങള്‍ കോഡ് എന്റര്‍ ചെയ്യേണ്ടതില്ല. എന്നാല്‍ മറ്റൊരു കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കോഡ് നല്കണം)
സൈന്‍ ഇന്‍
സാധാരണ പോലെ സൈന്‍ ഇന്‍ ചെയ്യുക.

നിങ്ങളുടെ മൊബൈലിലേക്ക് ആറക്കമുള്ള കോഡ് അയക്കപ്പെടും. അത് എന്റര്‍ ചെയ്യുക.

ഗൂഗിളിന്റെ ഓരോ ആപ്ലിക്കേഷനും വ്യത്യസ്ഥമായ പാസ്വേഡുകള്‍ നല്‌കേണ്ടതുണ്ട്.
ഇനി നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാലോ?
പരിഹാരമുണ്ട്. ബാക്ക് അപ് ഫോണ്‍ നമ്പര്‍ നല്കാം. ഗൂഗിള്‍ പത്ത് ബാക്കപ്പ് കോഡുകള്‍ നല്കുന്നത് എഴുതി സൂക്ഷിക്കുക.
ടു സ്റ്റെപ്പ് കോണ്‍ഫിഗുറേഷന്‍ പേജില്‍ ചെന്ന് നിങ്ങള്‍ക്ക് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഓഫ് ചെയ്യാം, അള്‍ട്ടര്‍നേറ്റായ ഫോണ്‍നമ്പര്‍ ചേര്‍ക്കാം, ബാക്ക് അപ് കോഡുകള്‍കാണാം, പാസ്വേഡുകള്‍ മാറ്റാം

Comments

comments