ഗൂഗിള്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം


ഓണ്‍ലൈന്‍ സുരക്ഷിതത്വം വെല്ലുവിളി നേരിടുന്ന സമയമാണിത്. വന്‍ കമ്പനികളുടെ പോലും സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു.സാധാരണക്കാരുടെ ഇമെയില്‍ അഡ്രസുകള്‍ പോലും ഹാക്ക് ചെയ്യപ്പെടുന്ന അവസ്ഥ. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടും ഇതിന് വിധേയമായേക്കാം. അതുണ്ടാകാതിരിക്കാന്‍ ഏതാനും സുരക്ഷാ മാര്‍ഗ്ഗങ്ങളിതാ.
1.അക്കൗണ്ട് റിക്കവറി സെറ്റപ്പ് ചെയ്യുക.
നിങ്ങള്‍ പാസ് വേഡ് മറന്ന് പോയാലും, ഹാക്ക് ചെയ്യപ്പെട്ടാലും അക്കൊണ്ട് റിക്കവറി സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഉപകാരപ്പെടും. ഇതിന് ഗൂഗിളില്‍ ലോഗിന്‍ ചെയ്ത് സെറ്റിംഗ്സില്‍ സെക്യൂരിറ്റി സെലക്ട് ചെയ്യുക.
സെക്യൂരിറ്റി പേജില്‍ Account recovery options.സെലക്ട് ചെയ്യുക. ഗൂഗിള്‍ അക്കൗണ്ട് റിക്കവറി ഹോം പേജിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും. ഇവിടെ മൊബൈല്‍ നമ്പറോ, ഇമെയില്‍ അഡ്രസോ നല്കാം.

2. ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍
ഇത് എനേബിള്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാം. നിങ്ങളുടെ അക്കൗണ്ട് വേറൊരു കമ്പ്യൂട്ടര്‍ വഴി ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മൊബൈല്‍ വഴി മെസേജ് വരികയും ആ കോഡ് എന്റര്‍ ചെയ്ത് അക്കൗണ്ട് ആക്സസ് ചെയ്യുകയും ചെയ്യാം.ഇതെപ്പറ്റി മുമ്പ് ഇവിടെ വിശദമായി ഒരു പോസ്റ്റ് നല്കിയിട്ടുണ്ട്.
3.ആപ്ലിക്കേഷന്‍ സ്പെസിഫിക് പാസ്വേഡ്സ്
കംപ്യൂട്ടര്‍ വഴിയും, മൊബൈല്‍ വഴിയും ഗൂഗിള്‍ ഉപയോഗിക്കുന്നതിന് വ്യത്യാസമുണ്ട്. ഇതിനാല്‍ യുണീക്കായ പാസ് വേഡുകള്‍ കംപ്യൂട്ടറിനും, മൊബൈല്‍ ഡിവൈസിനും നല്കാന്‍ സാധിക്കും.അതായത് ഒരേ അക്കൗണ്ടിന് മൊബൈലില്‍ ഒരു പാസ്വേഡും, കംപ്യൂട്ടറില്‍ മറ്റൊന്നും.Google.com/settings/security – Authorizing applications and sites വഴി ഇത് സെറ്റ് ചെയ്യാം.

4.സ്ട്രോങ്ങായ പാസ് വേഡുകള്‍
ഏറ്റവും എളുപ്പം ചെയ്യാവുന്ന ഒന്നാണിത്. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് വിവിധ സര്‍വ്വീസുകളില്‍ ഉപയോഗിക്കുന്നതാണ്. ജിമെയില്‍, ഡ്രൈവ്, യുട്യൂബ് എന്നിങ്ങനെ. അതിനാല്‍ തന്നെ മികച്ച ഒരു പാസ് വേ‍ഡ് ഉപയോഗിക്കുക. ഡിക്ഷണറിയിലെ വാക്കുകള്‍ അതേപടി ഉപയോഗിക്കുക, പേരുകള്‍, ക്രമമായ സംഖ്യകള്‍ എന്നിവയൊക്കെ ഒഴിവാക്കുക. ഒരു മികച്ച പാസ്വേഡ് ഒരിക്കലും ഒരര്‍ത്ഥവും നല്കില്ല.
5. HTTPS ഉപയോഗിക്കുക
ഇത് ആക്ടിവാക്കാന്‍ ഗൂഗിള്‍ അക്കൗണ്ട പേജിലെ ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. സെറ്റിംഗ്സ് എടുക്കുക.
general tab ല്‍ ബ്രൗസര്‍ കണക്ഷന്‍ എന്നത് Always use HTTPS എന്ന് സെലക്ട് ചെയ്യുക.
save changesക്ലിക്ക് ചെയ്യുക.

Comments

comments