ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ പുതിയ വിന്‍ഡോ/ടാബില്‍ തുറക്കാം


ഗൂഗിളിലാണല്ലോ സെര്‍ച്ചിംഗിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ സെര്‍ച്ചിംഗില്‍ ചില പേഴ്സണലൈസേഷനുകള്‍ പലപ്പോഴും വേണമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അത്തരത്തിലൊന്നാണ് സെര്‍ച്ച് ചെയ്യുമ്പോള്‍ റിസള്‍ട്ട് പുതിയ വിന്‍ഡോയില്‍ തുറന്ന് വരുന്നത്. അത് എങ്ങനെ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.

സാധാരണയായി റിസള്‍ട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്താണ് പുതിയ വിന്‍ഡോ അല്ലെങ്കില്‍ ടാബ് തുറക്കാറ്.
ആദ്യം ഗൂഗിള്‍ പേജെടുത്ത് വലത് വശത്ത് താഴെയായി കാണുന്ന Settings ല്‍ ക്ലിക്ക് ചെയ്യുക.
മെനു വരുന്നതില്‍ Search settings ല്‍ ക്ലിക്ക് ചെയ്യുക.

Google search - Compuhow.com

അവിടെ ആദ്യ ടാബ് Search results ആണ്. ഇതില്‍ Where results open എന്നത് നോക്കുക.
pen each selected result in a new browser window എന്നത് ചെക്ക് ചെയ്ത് സെറ്റിംഗ്സ് സേവ് ചെയ്യുക.

ഇനി സെര്‍ച്ച് റിസള്‍ട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ ഇത്തരത്തില്‍ തുറന്ന് കിട്ടും. എന്നാല്‍‌ സെറ്റിങ്ങ്സില്‍ മാറ്റം വരുത്തുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തിരിക്കണമെന്ന കാര്യം ശ്രദ്ധിക്കുക.

Comments

comments