ഗൂഗിള്‍ സെര്‍ച്ചിനെ ടൈമറാക്കണോ?


ഗൂഗിള്‍ സെര്‍ച്ച് കേവലം ചിത്രങ്ങളോ, ഡാറ്റകളോ കണ്ടെത്താന്‍ മാത്രമല്ല ഇന്ന് ഉപയോഗിക്കുന്നത്. സമയം അറിയാനും, കാല്‍ക്കുലേഷനും, കറന്‍സി കണ്‍വെര്‍ട്ട് ചെയ്യാനും തുടങ്ങി പലര്‍ക്കും അറിയുന്നതും അറിയാത്തതുമായ ഏറെ ഉപയോഗങ്ങള്‍ ഗൂഗിളിനുണ്ട്.
Google  timer - Compuhow.com
ഇവയില്‍ നിന്ന് വ്യത്യസ്ഥമായ ഗൂഗിളിനെ വേണമെങ്കില്‍ ഒരു ടൈമറായി ഉപയോഗിക്കാം. നിരവധി ടൈമര്‍ പ്രോഗ്രാമുകള്‍ ഇന്ന് ഓണ്‍ലൈനായും, അല്ലാതെയുമുണ്ട്. അവക്ക് പകരം വേണമെങ്കില്‍ ഗൂഗിളിനെ ഉപയോഗിക്കാം.
ഇതിന് timer for എന്ന് സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്ത് അതിനോട് കൂടെ എത്ര സമയത്തേക്കാണ് സെറ്റ് ചെയ്യേണ്ടത് എന്ന് നല്കുക.

ഉദാഹരണത്തിന് 1 മണിക്കൂര്‍ 10 മിനുട്ട് ആണെങ്കില്‍ timer for 1 hour 10 minutes എന്ന് നല്കുക.
എന്‍റര്‍ അടിച്ചാല്‍ ടൈമര്‍ വര്‍ക്കാവും. സമയം പൂര്‍ത്തിയാകുമ്പോള്‍ അലാം സൗണ്ടും കേള്‍ക്കാം.

ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ ജോലിക്കിടെ അലാം വെക്കാന്‍ ഇനി മറ്റ് പ്രോഗ്രാമുകള്‍‌ തേടേണ്ടതില്ല.
അഥവാ ഇന്‍റര്‍നെറ്റ് കണക്ഷന്‍‌ പോയാലും ഇത് വര്‍ക്ക് ചെയ്യുന്നതായാണ് കണ്ടത്.
(ലളിതവും, ഉപയോഗപ്രദവുമായ ഗൂഗിളിന്റെ മറ്റൊരു കണ്ടുപിടുത്തം)

Comments

comments