ഗൂഗിള്‍ സസ്പീഷ്യസ് ലോഗിന് ഫോണ്‍ നോട്ടിഫിക്കേഷന്‍


ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ ഭൂരിപക്ഷവും ഏതെങ്കിലും സര്‍വ്വീസുകള്‍ക്ക് ഗൂഗിളിനെ ആശ്രയിക്കുന്നവരാണ്. മെയില്‍, സെര്‍ച്ച്, വീഡിയോ, മോണട്ടൈസിങ്ങ് എന്ന് വേണ്ട ഒട്ടനേകം ആവശ്യങ്ങള്‍ക്ക് ഗൂഗിള്‍ ഇന്ന് അനിവാര്യമാണ്. ഇതില്‍ മിക്ക സര്‍വ്വീസുകള്‍ക്കും ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്ന പാസ്വേഡുകള്‍ ഹാക്ക് ചെയ്യുന്ന പരിപാടി പണ്ടുമുതലേ ഉണ്ട്. എളുപ്പം ഊഹിച്ചെടുക്കാവുന്ന പാസ് വേഡുകള്‍ ഉപയോഗിച്ച പലര്‍ക്കും പണികിട്ടിയിട്ടുമുണ്ട്.
ഇതിനൊരു പരിഹാരമായാണ് ഗൂഗിളില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഗൂഗിള്‍ അക്കൗണ്ടിനെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തുകയും, ലോഗിന്‍ ചെയ്യുമ്പോള്‍ ഫോണില്‍ മെസേജായി ലഭിക്കുന്ന കീവേര്‍ഡ് എന്റര്‍ ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. അത് സംബന്ധിച്ച പോസ്റ്റ് മുമ്പ് ഈ കോളത്തില്‍ ഇട്ടിട്ടുണ്ട്.
എന്നാല്‍ ഇതിന് പുറമേ പാസ് വേഡ് മാറ്റാന്‍ ശ്രമിക്കുമ്പോളും, സംശയകരമായ ലോഗിന്‍ ശ്രമങ്ങള്‍ നടക്കുമ്പോളും അറിയാന്‍ സാധിക്കും. ഇത് ഇമെയില്‍ നോട്ടിഫിക്കേഷനായി ലഭിക്കുമെങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്ത് പോയാല്‍ പിന്നെ കാര്യമില്ല. ഇതിന് പകരമായി ചെയ്യാവുന്നതാണ് ഗൂഗിളിന്‍റെ പുതിയ ഫോണ്‍ നോട്ടിഫിക്കേഷന്‍ സംവിധാനം. ഇമെയില്‍ നോട്ടിഫിക്കേഷന്‍ സെറ്റിങ്ങിനൊപ്പം ഇതും കൂട്ടിച്ചേര്‍ക്കാം.

അതിനായി അക്കൗണ്ട് സെക്യൂരിറ്റി പേജ് തുറന്ന് പാസ് വേഡ് നല്കുക. തുടര്‍ന്ന് നോട്ടിഫികേഷന്‍ ലഭിക്കേണ്ടുന്ന ഫോണ്‍ നമ്പര്‍ നല്കുക. ഒരു വെരിഫികേഷന്‍ കോഡ് അപ്പോള്‍ ലഭിക്കും. തുടര്‍ന്ന് സെറ്റിങ്ങ്സ് പൂര്‍ത്തിയാക്കാം.

https://www.google.com/settings/security

Comments

comments