ഗൂഗിള്‍ നോട്ടിഫൈറും വിടവാങ്ങുന്നു


അങ്ങനെ ഒരു ഗൂഗിള്‍ പ്രൊഡക്ട് കൂടി അന്ത്യനിദ്രയിലേക്ക് പോകുന്നു. ഇത്തവണ നറുക്ക് വീണത് ഗൂഗിള്‍ നോട്ടിഫൈറിനാണ്. സ്ഥിരമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സഹായകരമായ ഒരു ആപ്ലിക്കേഷനായിരുന്നു ഇത്. സദാസമയവും ജിമെയില്‍ തുറന്ന് വെയ്ക്കാതെ തന്നെ ഇമെയിലുകള്‍ വരുന്നതിന് സഹായിക്കുന്ന സംവിധാനമാണിത്. വളരെ ചെറിയ സൈസുള്ള ഈ പ്രോഗ്രാം സിസ്റ്റം ട്രേയില്‍ പ്രത്യക്ഷമാവുകയും തല്‍സമയം മെയില്‍ വരുമ്പോള്‍ നോട്ടിഫിക്കേഷനുകള്‍ നല്കുകയും ചെയ്യും. അഥവാ മെയില്‍ വരുന്നത് അപ്പോള്‍ തന്നെ കണ്ടില്ലെങ്കിലും ഐക്കണിന്‍റെ നിറം മാറിയാല്‍ മെയില്‍ വന്നു എന്ന് മനസിലാക്കാം.

Google notifier - Keralacinema.com

ബീറ്റ വേര്‍ഷനില്‍ ഉണ്ടായിരുന്ന ഈ പ്രോഗ്രാം 2004 ലാണ് ലോഞ്ച് ചെയ്തത്. സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് വിപുലമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ ഏത് സമയത്തും, എവിടെയും നോട്ടിഫിക്കേഷനുകള്‍ ലഭിക്കുമെന്നതിനാല്‍ ഇന്ന് ജിമെയില്‍ നോട്ടിഫൈര്‍ അപ്രസക്തമാണെന്നാണ് കമ്പനി അറിയിപ്പില്‍ പറയുന്നത്. ജനുവരി 31 വരെയേ ഈ സംവിധാനം ലഭ്യമാവുകയുള്ളൂ.

തുടര്‍ന്നും മെയില്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കണമെന്നുള്ളവര്‍ Gmail Checker Chrome app ഉപയോഗിക്കുകയോ, അല്ലെങ്കില്‍ ജിമെയിലിലെ സെറ്റിങ്ങ്സില്‍ Desktop Notifications സെറ്റ് ചെയ്യുകയോ വേണമെന്ന് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു. ഈ സംവിധാനം ഉപയോഗിക്കുന്നവര്‍ പുതിയ വഴികള്‍ തേടുക.

Comments

comments