ഗൂഗിള്‍‌ മള്‍ട്ടി അക്കൗണ്ട് ലോഞ്ചര്‍


ഗൂഗിളില്‍ പല അക്കൗണ്ടുകളുള്ളവരാവും ഭൂരിപക്ഷവും. ജിമെയില്‍, ഡ്രൈവ് തുടങ്ങി ഒരേ സമയം പല അക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളും വരാം. ഇത്തരം അവസരത്തില്‍ ഒരേ ബ്രൗസറില്‍ തന്നെ നിന്ന് പല അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാന്‍ സാധിച്ചാല്‍ അത് വളരെ ഉപകാരമാകും. ഇത്തരം ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് Google Multi-Account Launcher
Gmail multi launcher - Compuhow.com
ആദ്യം ഈ എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുമ്പോള്‍ പുതിയൊരു പേജിലേക്ക് തുറക്കും. അവിടെ Options സെലക്ട് ചെയ്യുക.
ഇതില്‍ ആവശ്യമുള്ളത് ചെക്ക് ചെയ്യുക.
തുടര്‍ന്ന് ബ്രൗസര്‍ വിന്‍ഡോയുടെ വലത് വശത്ത് മുകളില്‍ നിന്ന് എക്സ്റ്റന്‍ഷന്‍റെ ഐക്കണില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ ഒരു ഡ്രോപ്പ്ഡൗണ്‍ ബോക്സ് വരും.അതില്‍ ലഭ്യമായ സര്‍വ്വീസുകളെല്ലാം കാണാവുന്നതാണ്.
മറ്റൊരു അക്കൗണ്ട് ആക്സസ് ചെയ്യാന്‍ ബോക്സിന്‍റെ താഴെ കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക അപ്പോള്‍ പുതിയ അക്കൗണ്ട് ആക്സസ് ചെയ്യാനുള്ള ഒപ്ഷന്‍ വരും.
ഇതില്‍ പുതിയ അക്കൗണ്ട ആഡ് ചെയ്യുക. മുകളില്‍ എക്സ്റ്റന്‍ഷന്‍ ഐക്കണില്‍ അണ്‍റീഡ് മെസേജുകളുടെ എണ്ണവും കാണിക്കും.

DOWNLOAD

Comments

comments