തല തിരിഞ്ഞ ഗൂഗിള്‍


സെര്‍ച്ച് എഞ്ചിനുകളില്‍ ഒന്നാം സ്ഥാനക്കാരനാണല്ലോ ഗൂഗിള്‍. ഗൂഗിളിനെ മറികടക്കാനും, അനുകരിക്കാനും ശ്രമിക്കുന്ന ഏറെ സെര്‍ച്ച് എഞ്ചിനുകളുണ്ട്. എന്നാല്‍ രസകരമായ ഒരു ഗൂഗിള്‍ അനുകരണമാണ് http://elgoog.im/. ഇതിന്റെ പ്രത്യേകത, ഇത് മൊത്തത്തില്‍ തല തിരിഞ്ഞ സൈറ്റാണ് എന്നതാണ്. മിറര്‍ വ്യുവില്‍ മാത്രമേ ഈ പേജ് കാണാനാവു. അതുപോലെ സെര്‍ച്ചിംഗും മിറര്‍ വ്യുവിലാണ്. റിസള്‍ട്ടുകള്‍ ലഭിക്കുമെങ്കിലും നേരംപോക്കിനല്ലാതെ ഒരു കാര്യത്തിന് ഉപകരിക്കില്ല എന്ന് സാരം. വെറുതെയിരിക്കുന്ന നേരത്ത് അല്പം ടൈപാസ് ലഭിക്കാന്‍ വേണമെങ്കില്‍ ഇതൊന്ന് സന്ദര്‍ശിച്ച് നോക്കാം

Comments

comments