ഗൂഗിള്‍ ഫോണ്ട്സ്


വിവിധ ഫോണ്ടുകള്‍ ഉപയോഗിക്കേണ്ടുന്ന ആവശ്യം നിങ്ങള്‍ക്കുണ്ടാവാം. പ്രത്യേകിച്ച ഒരു ഡിസൈനറോ മറ്റോ ആണെങ്കില്‍. ഫോണ്ടുകള്‍ കുറെയെണ്ണം കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ മാറി മാറി പരീക്ഷിക്കുകയാണ് മിക്കവരും ചെയ്യുക.
എന്നാല്‍ വിവിധ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ഒന്നു പരീക്ഷിച്ച് നോക്കണമെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു സര്‍വ്വീസാണ് ഗൂഗിള്‍ ഫോണ്ട്സ്.

വേഡ്, സെന്‍റന്‍സ്, പാരഗ്രാഫ്, പോസ്റ്റര്‍ എന്നിങ്ങനെ വിവിധ സ്റ്റൈലുകളില്‍ ഫോണ്ടുകളുടെ പ്രിവ്യു കാണാനാവും. 629 ഫോണ്ടുകള്‍ ഇതില്‍ ലഭ്യമാണ്.
സൈറ്റുകളില്‍ ഈ ഫോണ്ടുകള്‍ ഉപയോഗിക്കണമെങ്കില്‍ ക്വിക് യൂസ് എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ മതി.

http://www.google.com/fonts/

Google fonts - Compuhow.com

Comments

comments